സർഗാലയയിലെ അന്താരാഷ്​ട്ര കരകൗശല മേള 21 മുതൽ

കോഴിക്കോട്: ഇരിങ്ങൽ ക്രാഫ്റ്റ് സ​െൻററിൽ ഏഴാമത് സർഗാലയ അന്താരാഷ്ട്ര കലാ-കരകൗശല മേ‍ള ഡിസംബർ 21ന് തുടങ്ങുമെന്ന് സ്ഥലം എം.എൽ.എ കെ. ദാസൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനുവരി എട്ടുവരെ നീളുന്ന മേള 21ന് വൈകീട്ട് അഞ്ചിന് ടൂറിസം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ദക്ഷിണാഫ്രിക്ക, ഈജിപ്ത്, യുഗാണ്ട, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽനിന്നും ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിൽനിന്നും ദേശീയ അന്തർദേശീയ പുരസ്കാരം നേടിയിട്ടുള്ള 400ഓളം കരകൗശല വിദഗ്ധരും സർഗാലയയിലെ 100ഓളം കരകൗശല വിദഗ്ധരും മേളയിൽ പങ്കെടുക്കും. വിനോദസഞ്ചാര വകുപ്പി​െൻറ നേതൃത്വത്തിൽ വ്യവസായ, സാംസ്കാരിക, കയർ വകുപ്പുകളുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. സന്ദർശകർക്കായി ഓൺലൈൻ ടിക്കറ്റ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഓഖി ദുരിതബാധിതർക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സന്ദർശകരിൽനിന്നും പങ്കെടുക്കുന്നവരിൽനിന്നും ധനസമാഹരണം നടത്തും. സർഗാലയ സി.ഇ.ഒ പി.പി. ഭാസ്കരൻ, ജന. മാനേജർ ടി.കെ. രാജേഷ്, ക്രാഫ്റ്റ് ഡിസൈനർ കെ.കെ. ശിവദാസൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഇത്തവണ പുത്തൻ കാഴ്ചകൾ കേരളത്തി​െൻറ കരകൗശല പാരമ്പര്യത്തെ പരിചയപ്പെടുത്തുന്ന, പരമ്പരാഗത കരകൗശല ഗ്രാമ‍ങ്ങളിലെ വിദഗ്ധർ അണിനിരക്കുന്ന കേരള കരകൗശല പൈതൃകഗ്രാമം എന്ന പ്രത്യേക പവലിയൻ ഈ വർഷത്തെ ആകർഷണമാണ്. ആറന്മുള കണ്ണാടി നിർമിക്കുന്ന ആറന്മുള ഗ്രാമം, കൈതോല പായ നിർമിക്കുന്ന തഴവ ഗ്രാമം, മൃദംഗം, മദ്ദളം എന്നിവയൊരുക്കുന്ന പെരുവമ്പ ഗ്രാമം, കഥകളി ചമയങ്ങളൊരുക്കുന്ന വെള്ളിനേഴി ഗ്രാമം, മരത്തടിയിൽ കരകൗശല ഉൽപന്നങ്ങളൊരുക്കുന്ന ചേർപ്പ്, സങ്കരലോഹ കരകൗശലങ്ങളുടെ കുഞ്ഞിമംഗലം, കേരള കയർ ഗ്രാമം തുടങ്ങിയ ഗ്രാമങ്ങളെ പ്രതിനിധാനം ചെയ്തുള്ള പ്രദർശനവും വിൽപനയും ഈ പവലിയനിലുണ്ടാവും. ബാലരാമപുരം, കുത്താമ്പുള്ളി സാരികൾ, ചേന്ദമംഗലം ദോത്തി, പാലക്കാട് സെറ്റ്മുണ്ട്, കണ്ണൂർ ഫർണിഷിങ്, കാസർകോടൻ സാരി എന്നീ കൈത്തറി പൈതൃകങ്ങളുടെ നിർമാണപ്രദർശനം ഉൾപ്പെടുത്തിയ കേരള കൈത്തറി പൈതൃകഗ്രാമം മറ്റൊരു പുത്തൻ കാഴ്ചയാണ്. മുമ്പ് തുടങ്ങിയ കടത്തനാടി​െൻറ കളരി പൈതൃകം അനാവരണം ചെയ്യുന്ന കളരിഗ്രാമം ഇത്തവണ കൂടുതൽ മികവുറ്റ രീതിയിലാവും ഒരുക്കുക. ഹോളോഗ്രാഫിക് ക്രാഫ്റ്റ് ഫിലിം ഷോയും ഈ വർഷത്തെ പ്രത്യേക ഇനമാണ്. മേളയെ വരവേൽക്കാൻ പട്ടങ്ങളുയർന്നു കോഴിക്കോട്: സർഗാലയ കരകൗശല മേളക്ക് സ്വാഗതമോതി നഗരത്തിലെ കോളജ് വിദ്യാർഥിനികൾ ബീച്ചിൽ പട്ടങ്ങൾ വാനിലുയർത്തി. വിവിധ കോളജുകളിലെ 50ഓളം പെൺകുട്ടികളാണ് 'ഷി ഫെസ്റ്റ്' എന്ന പേരിൽ നടന്ന പട്ടംപറത്തലിൽ പങ്കെടുത്തത്. ഇവർ സ്വയം തയാറാക്കിയ പട്ടങ്ങളാണ് കടപ്പുറത്ത് വർണാകാശം തീർത്തത്. സർഗാലയ സംഘാടകരും സംസ്ഥാന വനിത വികസന കോർപറേഷനും ചേർന്ന് ഒരുക്കിയ മേള ഡി.സി.പി മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ അഡ്വ. തോമസ് മാത്യു അധ്യക്ഷത വഹിച്ചു. കെ.എസ്.ഡബ്ല്യൂ.ഡി.സി റീജനൽ മാനേജർ ഫൈസൽ മുനീർ, സർഗാലയ സി.ഇ.ഒ പി.പി. ഭാസ്കരൻ, ജന. മാനേജർ ടി.കെ. രാജേഷ് എന്നിവർ സംസാരിച്ചു. പെൺകുട്ടികൾക്കുള്ള പട്ടം നിർമാണ പരിശീലനത്തിന് മിനി പി.എസ്. നായർ, രാജേഷ് നായർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.