കുറ്റ്യാടി: അസംബ്ലി നിയോജക മണ്ഡലത്തിൽ അന്താരാഷ്ട്ര നിലവാരത്തിലാക്കാൻ തെരഞ്ഞെടുത്ത കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിെൻറ വികസന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 7.3 കോടി രൂപയുടെ വികസന പദ്ധതികൾ ജനകീയ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുക. ഹൈസ്കൂൾ വിഭാഗത്തിൽ 37 ക്ലാസുകളും ഹയർസെക്കൻഡറിയിൽ 12 ക്ലാസുകളുമാണുള്ളത്. നിലവിൽ ഓഫിസും മറ്റും പ്രവർത്തിക്കുന്ന പഴയ ഇരുനില കെട്ടിടം പൊളിച്ചുമാറ്റി ആധുനിക സൗകര്യങ്ങളോടെ പുനർനിർമിക്കും. സൗകര്യപ്രദമായ കളിസ്ഥലങ്ങൾ, ഭക്ഷണഹാൾ, അടുക്കള എന്നിവ ഒരുക്കും. ഇതിനെല്ലാം അഞ്ചുകോടി രൂപ സർക്കാറിൽനിന്ന് ലഭിക്കും. ബാക്കി എം.എൽ.എയുടെ വികസന ഫണ്ടും ജനകീയ പങ്കാളിത്തത്തോടെയും സംഘടിപ്പിക്കാനാണ് ലക്ഷ്യംവെക്കുന്നത്. ഇതിനായി 19ന് വൈകീട്ട് പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ അധ്യക്ഷതയിൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും വിപുലമായ യോഗം നടക്കുമെന്നും അറിയിച്ചു. കുറ്റ്യാടിയിലെ പൗരപ്രമുഖൻ പരേതനായ പി.എം. ബാവാച്ചി ഹാജി സംഭാവന ചെയ്ത മൂന്ന് ഏക്കർ സ്ഥലത്ത് 1974ലാണ് ഗവ. ഹൈസ്കൂൾ സ്ഥാപിതമായത്. ആകെ 2362 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. വാർത്തസമ്മേളനതിൽ പി.ടി.എ പ്രസിഡൻറ് കെ.പി. അബ്ദുറസാഖ്, വൈസ് പ്രസിഡൻറ് കേളോത്ത് റഷീദ്, പ്രധാനാധ്യാപകൻ എ.എം. കുര്യൻ, കെ.പി. രമേശൻ, കെ.പി. രാജേന്ദ്രൻ, എൻ.കെ. ശശിധരൻ, സി. അബ്ദുസ്സമദ്, അനസ്, കെ. അൻവർ, സെഡ്. എ. ഷമീം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.