കോഴിക്കോട്: ജനുവരിയിൽ സിറ്റിയിലെ മുഴുവൻ ബസ് ജീവനക്കാർക്കും ബോധവത്കരണ ക്ലാസ് നടത്താൻ ട്രാഫിക് നോർത്ത് അസിസ്റ്റൻറ് കമീഷണറുടെ ഒാഫിസിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. അപകടകരമായി വാഹനമോടിക്കുന്ന ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിക്കും. ജീവനക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതികൾ അറിയിക്കാൻ ട്രാഫിക് പൊലീസിെൻറ ഫോൺ നമ്പർ അടക്കം ബസുകളിൽ പതിപ്പിക്കുമെന്നും ട്രാഫിക് അസി. കമീഷണർ (നോർത്ത്) അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.