കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ അൺ എയ്ഡഡ് വിദ്യാലയങ്ങൾ അടച്ചുപൂട്ടാനുള്ള വിദ്യാഭ്യാസ അധികൃതരുടെ നീക്കത്തിനെതിരെ കോൺഫെഡറേഷൻ ഓഫ് ൈപ്രവറ്റ് സ്കൂൾസ് അസോസിയേഷൻ സമര സമ്മേളനം നടത്തി. സ്വകാര്യ സ്കൂളുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ ജനുവരി 17ന് തിരുവനന്തപുരത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ (ഡി.പി.ഐ) ഓഫിസിലേക്ക് മാർച്ച് നടത്താൻ സമ്മേളനം തീരുമാനിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ അംഗീകാരമില്ലാത്ത സ്കൂളുകളിൽനിന്നായി ആയിരത്തോളം പ്രതിനിധികൾ പെങ്കടുത്തു. തളി പത്മശ്രീ കല്യാണ മണ്ഡപത്തിൽ സംഘടിപ്പിച്ച സമ്മേളനം മുൻ മന്ത്രി പി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ നിസാർ ഒളവണ്ണ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് അഹമ്മദ് കുട്ടി ഉണ്ണികുളം, എം. രാജൻ, കെ.പി. മുഹമ്മദ് അലി, എൽ. സുകുമാരൻ നായർ, ഫാദർ സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ, എം. ശശീധരൻ, കെ.പി. ഉമ്മർ, കെ.പി ബാലൻ, പി. ശങ്കരൻ നടുവണ്ണൂർ, മുരളീധര മേനോൻ, കെ.എം. രമേശ്, രവികുമാർ കാസർകോട്, കെ.കെ. രാജൻ വയനാട്, കെ. ശങ്കരൻ, കെ.കെ രാജപ്പൻ, രാജീവ് കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.