ഒാഖി ദുരന്തം: കെടുകാര്യസ്ഥത പ്രതിഷേധാർഹം -വെൽഫെയർപാർട്ടി കോഴിക്കോട്: ഓഖി ദുരന്തത്തിൽപെട്ട മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ യഥാസമയം കരക്കെത്തിക്കാൻ കഴിയാതിരുന്നത് -ഉദ്യോഗസ്ഥതലങ്ങളിലെ വൻ വീഴ്ചയും കെടുകാര്യസ്ഥതയുമാണെന്ന് വെൽഫെയർപാർട്ടി ജില്ല എക്സിക്യൂട്ടിവ് യോഗം കുറ്റപ്പെടുത്തി. ദുരന്തത്തിൽപെട്ടവർക്കുവേണ്ടി കുടുംബാംഗങ്ങൾ കാത്തിരിക്കേണ്ടിവരുന്നത് വേദനജനകവും പ്രതിഷേധാർഹവുമാണ്. സർക്കാർ നിഷ്ക്രിയത്വം കൈവെടിയുന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. ജില്ലപ്രസിഡൻറ് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു. പി.സി. ഭാസ്കരൻ, എ.പി. വേലായുധൻ, ടി.കെ. മാധവൻ, പി.സി. മുഹമ്മദ്കുട്ടി, മുസ്തഫ പാലാഴി, എ.എം. അബ്ദുൽ മജീദ്, എഫ്.എം. അബ്ദുല്ല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.