കോഴിക്കോട് ബൈപാസ് ആറുവരിപ്പാത നിർമാണം 30 മാസത്തിനകം പൂർത്തിയാക്കും -എം.കെ. രാഘവൻ എം.പി കോഴിക്കോട്: വെങ്ങളം-രാമനാട്ടുകര ബൈപാസ് ആറുവരി പ്പാതയാക്കുന്നതോടെ വികസനരംഗത്ത് കോഴിക്കോട് കുതിക്കുമെന്നും 30 മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാവുമെന്നും എം.കെ. രാഘവൻ എം.പി. ദേശീയപാതവികസനത്തിെൻറ ഭാഗമായാണ് 28.4 കിലോമീറ്റർ നീളത്തിൽ ആറുവരിപ്പാതയായി കോഴിക്കോട് ബൈപാസ് വികസിപ്പിക്കുന്നത്. കിലോമീറ്ററിന് 50.31കോടിയാണ് പദ്ധതിയുടെ മതിപ്പു ചെലവ്. ഏറ്റവും ചെലവേറിയ ദേശീയപാതകളിലൊന്നാണിതെന്ന് ബൈപാസ് നവീകരണത്തിന് ഏറെ പ്രയത്നിച്ച എം.കെ. രാഘവൻ എം.പി പറഞ്ഞു. 1424 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നാട്ടുകാരുെട ആവശ്യങ്ങൾ മാനിച്ച് ഏഴ് മേൽപാലങ്ങളാണ് പദ്ധതിയിലുള്ളത്. വെങ്ങളം, പൂളാടിക്കുന്ന്, തൊണ്ടയാട്, സൈബർപാർക്ക്-പാലാഴി, പന്തീരങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര എന്നിവിടങ്ങളിലാണ് േമൽപാലങ്ങൾ. മലാപ്പറമ്പിലും വേങ്ങേരിയിലും ഒാവർപാസുകളുണ്ട്. അമ്പലപ്പടി, മൊകവൂർ, കൂടത്തുമ്പാറ, വയൽക്കര എന്നിവിടങ്ങളിൽ നാല് അണ്ടർപാസുകളും നിർമിക്കും. ഇൗമാസം 21ന് പദ്ധതിനിർവഹണത്തിനുള്ള സാേങ്കതിക ടെൻഡറും ഒരുമാസത്തിന് ശേഷം ധനകാര്യ ടെൻഡറും തുറക്കും. ആറുവരിപ്പാത യാഥാർഥ്യമാക്കാൻ മന്ത്രി നിതിൻ ഗഡ്കരി, എൻ.എച്ച് പ്രോജക്റ്റ് ഡയറക്ടറേറ്റ് ഒാഫിസ് ജീവനക്കാർ, കേരള റീജനൽ ഒാഫിസർ ലെഫ്റ്റനൻറ് കേണൽ ആശിഷ് ദ്വിവേദി, ജനറൽ മാനേജർ (ടെക്നിക്കൽ) പുരുഷോത്തം കുമാർ, ദേശീയപാത അതോറിറ്റി ടെക്നിക്കൽ അംഗം ഡി.ഒ തവാഡെ എന്നിവരുെട ഇടപെടലും ഏറെ സഹായകമായിട്ടുണ്ടെന്ന് എം.കെ. രാഘവൻ എം.പിപറഞ്ഞു. ഒന്നരവർഷം മുമ്പ് കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിൻ ഗഡ്കരിയോട് താൻ ആറുവരിപ്പാതയുടെ ആവശ്യമുന്നയിച്ചതോടെയാണ് കോഴിക്കോടിെൻറ ഇൗ വികസനക്കുതിപ്പിന് വേഗം കൂടിയത്. കേരളത്തിൽ ഭൂമി വിട്ടുകിട്ടാനുള്ള ബുദ്ധിമുട്ടുകൾ മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഭൂമി നേരത്തേ ഏറ്റെടുത്ത കാര്യം എം.പി അറിയിച്ചതോടെ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ദേശീയപാത അതോറിറ്റി ചെയർമാനോട് മന്ത്രി നിർദേശിക്കുകയായിരുന്നു. തുടർന്നാണ് പല കടമ്പകളും കടന്ന് ആറുവരിപ്പാത നിർമാണത്തിന് കഴിഞ്ഞദിവസം അനുമതി ലഭിച്ചത്. ഇക്കാര്യം ഉപരിതലഗതാഗത മന്ത്രാലയം എം.കെ. രാഘവൻ എം.പിയെ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.