ക്രിസ്മസ്---ന്യൂ ഇയർ ഖാദിമേള നാളെ മുതൽ കോഴിക്കോട്: മിഠായിത്തെരുവ് ഖാദി ഗ്രാമോേദ്യാഗ് എമ്പോറിയത്തിൽ ക്രിസ്മസ്- ന്യൂഇയർ ഖാദി മേള തിങ്കളാഴ്ച തുടങ്ങും. രാവിലെ 11ന് ഡി.ഡി.ഇ കെ.ഇ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യും. വി.മോഹനദാസൻ അധ്യക്ഷത വഹിക്കും. 30ന് അവസാനിക്കുന്ന മേളയിൽ ഖാദി ഉൽപന്നങ്ങൾക്ക് 30 ശതമാനം റിബേറ്റ് ഉണ്ട്. തുകൽ ഉൽപന്നങ്ങൾക്ക് 20 ശതമാനവും കരകൗശലവസ്തുകൾ, ഫർണിചർ ഉൽപന്നങ്ങൾക്ക് 10 ശതമാനവും റിബേറ്റ് നൽകും. സിൽക്ക് സാരികൾ, കലംകാരി ഉൽപന്നങ്ങൾ, ബെഡ്ഷീറ്റുകൾ, കോട്ടൺ ഷർട്ട്പീസുകൾ, റെഡിമെയ്ഡ് തുണിത്തരങ്ങൾ, കിടക്ക, ബാഗ്, ചെരിപ്പുകൾ എന്നിവ മേളയിൽ ലഭ്യമാണ്. സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പലിശരഹിത തവണ വ്യവസ്ഥയിലൂടെ സാധനങ്ങൾ വാങ്ങാം. രാവിലെ പത്തുമുതൽ എട്ടുവരെയാണ് വിൽപന സമയം. ജില്ല സർവോദയസംഘം പ്രസിഡൻറ് വി.എം. മോഹനദാസ്, ട്രഷറർ കെ.കെ. മുരളീധരൻ, ഖാദി എംപോറിയം മാനേജർ ശ്യാമപ്രസാദ്, അസി. മാനേജർ ടി. ഷൈജു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.