മേപ്പയൂർ: കോഴിക്കോട് കുറ്റിച്ചിറ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിെൻറ സപ്തദിന ക്യാമ്പ് 23 മുതൽ 30 വരെ മേപ്പയൂർ വൊക്കേഷനൽ ഹയർ സെൻഡറി സ്കൂളിൽ നടക്കും. മേപ്പയൂർ പഞ്ചായത്ത് ഏഴാം വാർഡിലെ 75 വീടുകൾക്ക് അടുക്കളത്തോട്ടം നിർമിച്ച് നൽകും. 100 വീടുകളിലെ കിണർവെള്ളം പരിശോധിക്കും. 30 വീടുകൾക്ക് എൽ.ഇ.ഡി ബൾബുകൾ സൗജന്യമായി നൽകും. 23ന് വൈകീട്ട് നാടക പ്രവർത്തകനും എഴുത്തുകാരനുമായ ചന്ദ്രശേഖരൻ തിക്കോടി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി രൂപവത്കരണ യോഗം മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന ഉദ്ഘാടനം ചെയ്തു. മേപ്പയൂർ ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം.കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ടി.എം. ഗീത, വി.പി. ഉണ്ണികൃഷ്ണൻ, വി.എസ്. ഷൈജു, വി.പി. നിത, ബാബു കൊളക്കണ്ടി, സത്യൻ വിളയാട്ടൂർ, കെ.കെ. സുനിൽകുമാർ, കെ.കെ. ഷിജു, എം.കെ. രാമകൃഷ്ണൻ, സി.എം. സുബീഷ്, ബാബു പുളിക്കൽ, ആർ.കെ. രമേഷ്, ഷിനോജ് എടവന, സുധീഷ് കുറ്റിയിൽ, ടി.കെ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.കെ. റീന (ചെയർ), മഞ്ഞക്കുളം നാരായണൻ (കൺ), ഷിജു ആതിര (വൈ. ചെയർ), വി.പി. മോഹനൻ (ജോ. കൺവീനർ). പ്രകടനം നടത്തി ഉള്ള്യേരി: രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിച്ച് കോൺഗ്രസ് പ്രവര്‍ത്തകര്‍ ഉള്ള്യേരിയില്‍ പ്രകടനം നടത്തി. എടാടത്ത് രാഘവന്‍, സതീഷ് കന്നൂര്‍, മേനാച്ചേരി ശ്രീധരന്‍, ടി.പി. ശിവഗംഗന്‍, കെ. ഗംഗാധരന്‍, സുധീര്‍ പട്ടാംകോട്, ബിജു വെട്ടുവച്ചേരി എന്നിവര്‍ നേതൃത്വം നല്‍കി. പരിപാടികൾ ഇന്ന് ഉള്ള്യേരി മുണ്ടോത്ത് ജുമാമസ്ജിദ് പരിസരം: സമ്പൂർണ മഹല്ല് സംഗമം 'ഒരുമ-2017' -10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.