എന്‍.പി. അബ്​ദുറഹിമാന്‍കുട്ടി ചരമവാര്‍ഷിക ദിനാചരണം

എകരൂല്‍: ഉണ്ണികുളത്തെ ആദ്യകാല സി.പി.എം നേതാവായിരുന്ന എന്‍.പി. അബ്ദുറഹിമാന്‍കുട്ടിയുടെ 24-ാം ചരമവാര്‍ഷിക ദിനാചരണത്തോട് അനുബന്ധിച്ച് വള്ളിയോത്ത് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റെഡ് വളൻറിയര്‍ മാര്‍ച്ചും പൊതുസമ്മേളനവും സംഘടിപ്പിച്ചു. താമരശ്ശേരി ഏരിയ സെക്രട്ടറി ആര്‍.പി. ഭാസ്കരന്‍ ഉദ്ഘാടനം ചെയ്തു. ഉണ്ണികുളം ലോക്കല്‍കമ്മിറ്റി സെക്രട്ടറി എം.കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പി.ടി. സോഫിയ മലപ്പുറം, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം അനൂപ്‌ കക്കോടി, എ.കെ. ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് സര്‍വകലാശാലയില്‍നിന്ന്‍ കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ എം. പ്രജില വള്ളിയോത്ത്, എസ്.ആര്‍.എ സര്‍വകലാശാലയില്‍നിന്ന്‍ ക്ലിനിക്കല്‍ സോഷ്യോളജിയില്‍ ഒന്നാംറാങ്ക് നേടിയ പി. ഷമീന എകരൂല്‍ എന്നിവര്‍ക്ക് ഉപഹാരം നല്‍കി. എന്‍.പി. നസീര്‍ സ്വാഗതവും ആരിഫ് വള്ളിയോത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.