സൈക്കിൾ വിതരണം

നന്തിബസാർ: മൂടാടി പഞ്ചായത്തിലെ എസ്.സി വിദ്യാർഥികൾക്കുള്ള പഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി നിർവഹിച്ചു. വൈസ് പ്രസിഡൻറ് കെ. ജീവാനന്ദൻ അധ്യക്ഷത വഹിച്ചു. മെംബർമാരായ സി.കെ. രജനി, ശ്രീജിത ഒതയോത്ത്, അസിസ്റ്റൻറ് സെക്രട്ടറി കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു. വിളംബര ജാഥ നന്മണ്ട: ഡിസംബർ 18, 19 തീയതികളിൽ കക്കോടിയിൽ നടക്കുന്ന കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനത്തോടനുബന്ധിച്ച് എലത്തൂർ നിയോജക മണ്ഡലം കമ്മിറ്റി വിളംബര ജാഥയും വിഭവസമാഹരണവും നടത്തി. നന്മണ്ടയിൽ നിന്നാരംഭിച്ച ജാഥക്ക് സ്വാഗതസംഘം ഭാരവാഹികളായ എൻ. ഹരിദാസൻ, കെ. വേലായുധൻ, വി. സദാനന്ദൻ, വിശ്വൻ നന്മണ്ട, കെ. റഹ്മത്തുല്ല, ടി.കെ. ബാലൻ, ടി.കെ. രാജേന്ദ്രൻ, പി.കെ. ഇസ്മയിൽ, എൻ.കെ. ഗംഗാധരൻ, കെ.എം. ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ജാഥ കക്കോടിയിൽ സമാപിച്ചു. നന്മണ്ട കോ-ഓപറേറ്റിവ് ബാങ്കിന് പുതിയ കെട്ടിട സമുച്ചയമൊരുങ്ങുന്നു നന്മണ്ട: ബാങ്ക് മാൾ എന്നപേരിൽ നന്മണ്ട കോ-ഓപറേറ്റിവ് ബാങ്കിന് പുതിയ കെട്ടിട സമുച്ചയം നിർമിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മാളി​െൻറ പ്രവൃത്തി ഉദ്ഘാടനം ഡിസംബർ 20-ന് രാവിലെ ഒമ്പതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. നന്മണ്ട ടൗണിനോടു ചേർന്ന് നിർമിക്കുന്ന കെട്ടിടത്തിൽ ഹെഡ് ഓഫിസ്, ഷോപ്പിങ് കോപ്ലക്സ്, ഗോഡൗൺ, ഓഡിറ്റോറിയം, പാർക്കിങ് ഏരിയ എന്നീ സൗകര്യങ്ങളുണ്ടാകും. വാർത്തസമ്മേളനത്തിൽ ചെയർമാൻ ജയൻ നന്മണ്ട, വൈസ് ചെയർമാൻ പി.ഐ. വാസുദേവൻ നമ്പൂതിരി, ഇ.കെ. രാജീവൻ, സി.കെ. ഹാഷിം, സുധീഷ് നെല്യേരി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.