എൻ.എസ്.എസ് ക്യാമ്പ്​ പുറക്കാട് കിടത്തികുന്നിൽ

നന്തിബസാർ: എം.എച്ച്.ഇ.എസ് കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ചെരണ്ടത്തൂർ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് 22 മുതൽ 28 വരെ പുറക്കാട് (കിടഞ്ഞികുന്ന്) വിദ്യാസദനം മോഡൽ സ്കൂളിൽ നടക്കും. 22ന് വൈകീട്ട് അഞ്ചിന് കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി യോഗം തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ഹനീഫ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. പി.പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ വിജയൻ സംസാരിച്ചു. സംഘാടകസമിതി ഭാരവാഹികൾ: സി. ഹനീഫ (ചെയർ), ടി.എം. അസ്സയിനാർ, കെ.പി. അഷറഫ് (വൈ. ചെയർ), കബീർ കുപ്പച്ചൻ (കൺ), സി.എം. ജ്യോതിഷ്, മൂസ യമാനി, ടി.എം.സി. ഫൈസൽ, പി. കുഞ്ഞിക്കണ്ണൻ, എം. സഹീർ (ജോ. കൺ), സി. കുഞ്ഞാമു (ട്രഷ). പ്രോഗ്രാം ഓഫിസർ വി.എം. സുകേഷ് സ്വാഗതവും കബീർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.