കോഴിക്കോട്: സി.പി.എം ജില്ല സമ്മേളനത്തിെൻറ ഭാഗമായി നവമാധ്യമസമിതി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ലേഖനം, കവിത, കഥ, മൊബൈൽ ഫോട്ടോഗ്രഫി എന്നീ വിഭാഗങ്ങളിലാണ് മത്സരം. ലേഖനമത്സരത്തിെൻറ വിഷയം: 'സമൂഹമാധ്യമങ്ങളും മാറുന്ന മലയാളിയും'. 10 എഫോർ ഷീറ്റിൽ കൂടാത്ത ലേഖനങ്ങളാണ് അയക്കേണ്ടത്. കവിത, കഥ മത്സരങ്ങൾക്ക് വിഷയമില്ല. 'േബ്രക്ക് ദ സൈലൻറ്സ്' എന്നതാണ് മൊബൈൽ ഫോട്ടോഗ്രഫിയുടെ വിഷയം. ഒരാളുടെ ഒരു ചിത്രം മാത്രമേ പരിഗണിക്കൂ. എല്ലാ മത്സരങ്ങളുടെയും എൻട്രി ഓൺലൈനായി ജില്ല നവമാധ്യമസമിതിയുടെ newmediakkd@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഇൗമാസം 30നകം ലഭിക്കണം. 30നുശേഷമോ ഓൺലൈൻ അല്ലാതെയോ അയക്കുന്ന എൻട്രികൾ സ്വീകരിക്കില്ല. ഫോൺ-: 9846700144, 9745008655.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.