അത്തോളി: ഹരിത കേരളം ഒന്നാം വാർഷികത്തിെൻറ ഭാഗമായി അത്തോളിയിൽ പ്ലാസ്റ്റിക് കാരിബാഗ് നിരോധിക്കും. 15ന് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കും. ജനുവരി ഒന്നു മുതൽ കടകളിൽ പ്ലാസ്റ്റിക് കാരിബാഗ് നിരോധനം പ്രാബല്യത്തിൽവരും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. അസി. സെക്രട്ടറി ഷിജിത്ത് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി ഫവാസ് ഷെമീൻ സ്വാഗതം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഓരോ വാർഡിലും വീടുകളിൽനിന്ന് 35 രൂപ നിരക്കിൽ കുടുംബശ്രീ പ്രവർത്തകർ പ്ലാസ്റ്റിക് സഞ്ചികൾ ശേഖരിക്കും. മിനി ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിൽ പ്ലാസ്റ്റിക് സഞ്ചികളുടെ പഞ്ചിങ് കേന്ദ്രം തുടങ്ങും. ബ്ലോക്ക് പഞ്ചായത്തിെൻറ സഹകരണത്തോടെ പ്ലാസ്റ്റിക് സംസ്കരണത്തിനുള്ള സൂപ്പർ എം.ആർ.എഫ് കേന്ദ്രത്തിനും ആലോചനയുണ്ട്. ജനുവരി 15ന് ശേഷം കടകളിൽ മിന്നൽ പരിശോധന ആരംഭിക്കും. മിഷെൻറ ഭാഗമായി കുനിയിൽകടവ് പുഴയിൽ നിന്ന് ശുദ്ധജലാശയത്തിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനുള്ള തടയണ നിർമാണം ആരംഭിക്കുന്നതോടൊപ്പം പ്രധാന തോടുകളും നവീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.