കോഴിക്കോട്: നട്ടുച്ചയിൽ കളിച്ചൂടുമായി, ഗോകുലം കേരള എഫ്.സിയുടെ വിജയം പ്രതീക്ഷിച്ചെത്തിയ കാണികൾക്ക് നിരാശ. െഎ ലീഗിൽ നെരോക എഫ്.സിയോട് 0-3ന് കീഴടങ്ങിയതാണ് ഫുട്ബാൾ ആരാധകരുടെ മനംമടുപ്പിച്ചത്. ചരിത്രത്തിലാദ്യമായി കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ രണ്ടുമണി സമയത്ത് അരങ്ങേറിയ മത്സരം കാണാൻ പ്രവേശനം സൗജന്യമായിട്ടും കാണികൾ കുറവായിരുന്നു. എത്തിയവർ താഴെ നിരയിൽ തണലിൽ കളി കാണാനിരുന്നു. ആദ്യ വിസിൽ മുതൽ ഗോകുലം എതിർഗോൾമുഖത്തേക്ക് ഇരച്ചുകയറിയപ്പോൾ കാണികൾക്ക് ആവേശമാെയങ്കിലും പിന്നീട് കളിയുടെ ഗതി മാറുകയായിരുന്നു. മണിപ്പൂരിൽനിന്ന് വരുന്ന നെരോക ടീമംഗങ്ങൾ വെയിലിൽ വാടുെമന്നായിരുന്നു ആതിഥേയരുടെ കണക്കുകൂട്ടൽ. ഇക്കാര്യം കഴിഞ്ഞ ദിവസം ഗോകുലം ടീമധികൃതർ മാധ്യമപ്രവർത്തകരോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, കളി തുടങ്ങിയതോടെ പ്രതീക്ഷകൾ െതറ്റി. ഗോകുലം താരങ്ങൾക്കായിരുന്നു ക്ഷീണം കൂടുതൽ. വിദേശ താരങ്ങളടക്കം പരിക്കിെൻറ പിടിയിലായി പുറത്തിരുന്നതും വിനയായി. 96 മിനിറ്റ് നീണ്ട മത്സരം കളിക്കാരെ അക്ഷരാർഥത്തിൽ തളർത്തുകയായിരുന്നു. പ്രതിരോധത്തിലെ പിഴവുകളാണ് ഗോകുലത്തിന് വിനയായത്. ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് കളിക്കുന്ന പ്രൊവാത് ലക്രയെ സെൻറർ ബാക്ക് സ്ഥാനത്തേക്ക് മാറ്റിയതും തിരിച്ചടിയായി. രണ്ടാം പകുതിയിൽ എസ്. ഷിനുവിെന ഇറക്കി ലക്രയെ ഇഷ്ട പൊസിഷനിേലക്ക് തിരിച്ചുവിളിച്ചെങ്കിലും വൈകിപ്പോയിരുന്നു. കോർപറേഷൻ സ്റ്റേഡിയത്തിെല പൊരിവെയിലിൽ ബാൾ ബോയ്സും റിസർവ് താരങ്ങളും റഫറി പ്രതീക് മൊണ്ഡലും ശരിക്കും വിയർത്തിരുന്നു. രണ്ടു തവണ െവള്ളം കുടിക്കാനായി പ്രത്യേക ഇടവേളയും റഫറി അനുവദിച്ചു. രണ്ടാം പകുതിയിൽ കൂടുതൽ കാണികൾ സ്േറ്റഡിയത്തിലേക്കെത്തിയിരുന്നു. ഗോകുലം മോശംകളി തുടർന്നത് ഇഷ്ടപ്പെടാതെ ചിലർ കൂവി. ആദ്യ മത്സരത്തിൽ കാൽലക്ഷം കാണികളായിരുന്നു എത്തിയത്. ശനിയാഴ്ച അയ്യായിരത്തിൽ താഴെയായിരുന്നു കാണികളുടെ എണ്ണം. മുന്നേറ്റനിരക്കാരെ െകട്ടഴിച്ചുവിട്ടതാണ് വിജയത്തിേലക്ക് നയിച്ചെതന്ന് നെരോക കോച്ച് ഗിഫ്റ്റ് റയ്ഖാൻ മത്സരശേഷം പറഞ്ഞു. മുൻ ഇന്ത്യൻ താരമായ ഗൗരമാംഗി സിങ് പരിക്കിൽനിന്ന് മുക്തനായിട്ടിെല്ലന്നും അദ്ദേഹം അറിയിച്ചു. പരിക്കു കാരണം ടീമിനെ അടിമുടി മാറ്റിയത് തിരിച്ചടിയായെന്ന് ഗോകുലം കോച്ച് ബിനോ ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.