കോഴിക്കോട്: ഒാഖി ചുഴലിക്കാറ്റിൽ ദുരിതമനുഭവിച്ച ലക്ഷദ്വീപുകാരോട് പ്രാദേശിക ഭരണകൂടം അവഗണനയോടും ക്രൂരവുമായാണ് പ്രതികരിച്ചതെന്ന് മലബാർ ദ്വീപ് വെൽെഫയർ സെൻറർ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. േനവിയും കോസ്റ്റ്ഗാർഡും ലക്ഷദ്വീപുകാർക്ക് സഹായമേകിയില്ല. കേരളത്തിൽവന്ന് സാന്ത്വനിപ്പിച്ച പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ദ്വീപിൽ വരാതിരുന്നത് വേദനാജനകമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഉടൻ ലക്ഷദ്വീപ് സന്ദർശിക്കണമെന്നും അലി മണിക്ഫാൻ, കെ.പി മുത്തുക്കോയ, അബ്ദുൽ ഗഫൂർ, ഷമീം എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.