കടലുണ്ടി: അയ്യപ്പൻവിളക്ക് മഹോത്സവത്തിന് തിടമ്പേന്താൻ കൊണ്ടുവന്ന ആന ട്രെയിനിെൻറ ശബ്ദം കേട്ട് വിരണ്ടോടി. ഒരു കിലോമീറ്ററോളം ഓടിയ ആന തൊട്ടുമുന്നിലെ പുഴയിലേക്ക് ചാടിയതോടെ ചളിയിൽ മുങ്ങി. തുടർന്ന് ഓടാൻ കഴിയാതെ ചളിയിൽ കുടുങ്ങിയ ആനയെ ഏറെ ശ്രമത്തിനൊടുവിൽ മണ്ണുമാന്തി കൊണ്ട് കെട്ടിവലിച്ച് കരകയറ്റി. ശനിയാഴ്ച കടലുണ്ടി റെയിൽവേ ഗേറ്റിനടുത്ത് സംഘടിപ്പിച്ച അയ്യപ്പൻ വിളക്കുത്സവത്തിന് തൃശൂരിൽ നിന്ന് കൊണ്ടുവന്ന ചീരോത്ത് രാജീവൻ എന്ന ആനയാണ് രാവിലെ 10.30 ഓടെ വിരണ്ടോടിയത്. രാവിലെ ഇടച്ചിറ വീട്ടിൽക്കാവിനടുത്തുള്ള കവുങ്ങുംതോട്ടത്തിൽ വീട്ടിൽ നിന്ന് റെയിൽവേ സ്റ്റേഷന് കിഴക്കുള്ള അയ്യപ്പ ഭജനമഠത്തിലേക്ക് പൂജകൾക്കായി കൊണ്ടുപോയതായിരുന്നു. തിരിച്ചുവരുന്നതിനിടെ പാൽസൊസൈറ്റിക്കടുത്തെത്തിയപ്പാൾ കടന്നുവന്ന ട്രെയിനിെൻറ ഹോണും ശബ്ദവും കേട്ട് അസ്വസ്ഥത പ്രകടിപ്പിച്ച ആന തിരിഞ്ഞോടാൻ തുടങ്ങി. തിരിച്ചോടിയ ആന പക്ഷേ കാര്യമായ ഉപദ്രവങ്ങളൊന്നുമുണ്ടാക്കിയില്ലെങ്കിലും പുതുക്കുളങ്ങര ബാബു, രാധാകൃഷ്ണൻ മാസ്റ്റർ എന്നിവരുടെ വീടിെൻറ ചുറ്റുമതിൽ തകർത്തു. കവുങ്ങുംതോട്ടത്തിൽ അഖിൽ (20) എന്ന യുവാവ് ഈ സമയത്തെല്ലാം ആനപ്പുറത്ത് ഉണ്ടായിരുന്നെങ്കിലും ഉപദ്രവിച്ചില്ല. ഭയവിഹ്വലരായി നാട്ടുകാരും ചിതറിയോടി. പാപ്പാന്മാർക്കും ചെവികൊടുക്കാതെ ഒരു കിലോമീറ്ററോളം ഓടിയ ആന കോട്ടക്കടവ് കോഴിശ്ശേരിക്കാവിനടുത്ത് പുഴയിലേക്കിറങ്ങി ഓടുന്നതിനിടെയാണ് ചളിയിൽ താഴ്ന്നത്. ഇതിനിടെ അഖിൽ ചാടി രക്ഷപ്പെട്ടു. ചളിയിൽ നിന്ന് കയറാൻ ഏറെ പരാക്രമം കാട്ടി തളർന്നതോടെ ആന ശാന്തനായി. അരമണിക്കൂറിനകം മണ്ണുമാന്തി എത്തിച്ച് ശരീരത്തിൽ വടങ്ങൾ കെട്ടി പൊക്കി ഏറെ പണിപ്പെട്ട് കരകയറ്റുകയായിരുന്നു. കരക്ക് കയറ്റിയതോടെ ആന പൂർവസ്ഥിതിയിലായെങ്കിലും അയ്യപ്പെൻറ തിടമ്പേന്താൻ കമ്മിറ്റി ഉപയോഗിച്ചില്ല. ഫറോക്ക് പൊലീസും വനംവകുപ്പുദ്യോഗസ്ഥരും കമ്മിറ്റിയുമായി കാര്യങ്ങൾ ചർച്ചചെയ്യാൻ എത്തി. സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. വകുപ്പിെൻറ അനുമതി തേടാതെ ഉത്സവത്തിന് ആനയെ കൊണ്ടുവന്നതിനെതിരെ 2012 ലെ നാട്ടാന പരിപാലന നിയമപ്രകാരം ഉടമ, ആഘോഷക്കമ്മിറ്റി പ്രസിഡൻറ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് സോഷ്യൽ ഫോറസ്ട്രി േറഞ്ച് ഓഫിസർ എം.കെ. പവിത്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.