കുറ്റ്യാടി നാളികേര പാർക്ക് ഉടൻ പ്രവർത്തനം തുടങ്ങും -മന്ത്രി മൊയ്‌തീൻ കുറ്റ്യാടി: വേളം മണിമലയിൽ കുറ്റ്യാടി നാളികേര വികസന പാർക്കിെൻറ നിർമാണപ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് വ്യവസായമന്ത്രി എ.സി. മൊയ്തീൻ. പാർക്കിനായി നാളികേര വികസന ബോർഡ് ഏറ്റെടുത്ത സ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 116- ഏക്കർ ഭൂമിയാണ് ഏറ്റെടുത്തത്. 42 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കും. മലയോര നാളികേര കർഷകർക്ക് ഏറെ ആശ്വാസം പകരുന്നതാണ് നാളികേര പാർക്ക്. പദ്ധതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് തിരുവനന്തപുരത്ത് നടക്കുന്ന കമ്പനി, കെ.എസ്.െഎ.ഡി.സി വ്യവസായ വകുപ്പ്, വിവിധ സംരംഭകർ എന്നിവരുടെ യോഗത്തിൽ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. പാറക്കൽ അബ്ദുല്ല എം.എൽ.എ, മുൻ എം.എൽ.എ കെ.കെ. ലതിക, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല, കമ്പനി ചെയർമാൻ കെ.പി. കുഞ്ഞമ്മദ്കുട്ടി, മെംബർ നെല്ലിക്കുന്നുമ്മൽ അമ്മത് ഹാജി, വിവിധ രാഷ്ട്രീയ പാർട്ടി -ജനപ്രതിനിധികളും വിവിധ വകുപ്പുതല മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.