കുറ്റ്യാടി: ടാക്സി സർവിസ് നടത്തുന്ന സ്വകാര്യ കാറുകൾക്കെതിരെ കുറ്റ്യാടിയിൽ ടാക്സി ൈഡ്രവർമാരുടെ കൂട്ടായ്മ രംഗത്തിറങ്ങി. തൊട്ടിൽപാലത്തും കുറ്റ്യാടിയിലുമായി ശനിയാഴ്ച മൂന്ന് കാറുകൾ തടഞ്ഞു. ഇരിട്ടിയിൽ നിന്നെത്തിയ രണ്ട് കാറുകൾ തൊട്ടിൽപാലത്തും പെരുവണ്ണാമൂഴി ഭാഗത്ത് നിന്നെത്തിയ ഒരു കാർ കുറ്റ്യാടിയിലുമാണ് തടഞ്ഞ് പൊലീസിൽ ഏൽപിച്ചത്. സംസ്ഥാനാടിസ്ഥാനത്തിലും ജില്ല അടിസ്ഥാനത്തിലും വാട്സ്ആപ് കൂട്ടായ്മകളുണ്ടാക്കിയാണ് ൈഡ്രവർമാരുടെ പ്രവർത്തനം. കോഴിക്കോട് ജില്ലയിൽ 'കെ.എൽ.11 എെഗൻസ്റ്റ് ഫെയിക് ടാക്സി' എന്ന പേരിലുണ്ടാക്കിയ കൂട്ടായ്മ ഇതുവരെ 87 വാഹനങ്ങൾ തടഞ്ഞതായി പ്രവർത്തകർ അവകാശപ്പെട്ടു. ഒരു മാസം മുമ്പാണ് കൂട്ടായ്മ രൂപവത്കരിച്ചത്. ഓരോ പ്രദേശത്തുനിന്നും പുറപ്പെടുന്ന ടാക്സികളുടെ ഫോട്ടോ സഹിതം ഇവരുടെ ഗ്രൂപ്പിൽ സന്ദേശം നൽകും. എത്തിപ്പെടുന്ന സ്ഥലത്തുനിന്ന് തടയുന്നതാണ് രീതി. ആർ.ടി.ഒയോ പൊലീസോവന്ന് പിഴ ഈടാക്കിയാലേ യാത്രതുടരാൻ അനുവദിക്കൂ. ഓരോ മേഖലയിലെയും കള്ളടാക്സികളുടെ വിവരങ്ങൾ ൈഡ്രവർമാർ പരസ്പരം കൈമാറുന്നുണ്ട്. കുറ്റ്യാടിയിൽ നവാസ് പുനത്തിൽ, കുണ്ടിൽ ബഷീർ, പവിത്രൻ പള്ളത്തിൽ ഭാരവാഹികളായാണ് കൂട്ടായ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.