ഔഷധച്ചെടികൾക്കായി ഒരു ജീവിതം

കുറ്റ്യാടി: വീട്ടുപറമ്പിൽ 25 സ​െൻറിൽ ഔഷധച്ചെടികൾ നട്ടുവളർത്തുന്നത് ജീവിത വിനോദമാക്കി 65കാരൻ ദേവവിൽ മണിയിലംകണ്ടി പോക്കർ ഹാജി. എവിടെ ഔഷധച്ചെടികളുണ്ടെങ്കിലും അത് വീട്ടുവളപ്പിൽ നട്ട് മുളപ്പിക്കുന്നത് ഹോബിയാണ് ഇദ്ദേഹത്തിന്. രണ്ടര പതിറ്റാണ്ടുമുമ്പ് പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുമ്പോൾ സ്വന്തമായുണ്ടായിരുന്നത് ഒരുകൂട്ടം രോഗങ്ങൾ മാത്രമായിരുന്നു. നാട്ടിലെത്തിയശേഷം ആരോഗ്യസ്ഥിതി ഭേദമാക്കാൻ ആശുപത്രികൾ കയറിയിറങ്ങിക്കൊണ്ടിരിക്കുമ്പോഴും പ്രകൃതിദത്ത ഔഷധങ്ങളെ പറ്റിയായിരുന്നു മനസ്സിൽ ചിന്ത. തുടർന്ന് രണ്ട് പ്രാവശ്യം ഹൃദയശസ്ത്രക്രിയയും ഒരു പ്രാവശ്യം കിഡ്നിക്കും ഒാപറേഷൻ കഴിഞ്ഞ് വീട്ടിലെത്തി അധ്വാനമുള്ള ജോലികൾ ചെയ്യരുതെന്ന ഡോക്ടർമാരുടെ ഉപദേശംമാറ്റിവെച്ച് നാട്ടുവൈദ്യത്തെയും ഔഷധച്ചെടികളെയും പരിപോഷിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. പരിസ്ഥിതിപ്രവർത്തകൻ മടിക്കൈ ഹംസ വൈദ്യരുടെ സഹായത്താൽ കൃഷിത്തോട്ടം വികസിപ്പിച്ചു. പല ജില്ലകളിൽനിന്നായി ഔഷധച്ചെടികൾ ശേഖരിച്ചു. അമൂല്യവും കഠിനരോഗങ്ങൾ വരെ തടഞ്ഞു നിർത്തുന്നതുമായ പലതരം ഔഷധച്ചെടികളും വന്നുചേർന്നു. മുന്നൂറിൽപരം ഔഷധച്ചെടികളും കാട്ടുമുതിര, കാട്ടുചേന, കാട്ടുഴുന്ന് എന്നിവയും ഇവിടെ വളരുന്നുണ്ട്. ഔഷധച്ചെടികളുടെ കൃഷിയും വിതരണവും ജീവകാരുണ്യ പ്രവർത്തനത്തി​െൻറ ഭാഗമാണെന്നാണ് ഇദ്ദേഹത്തി​െൻറ അഭിപ്രായം. ഭാര്യ ബീയ്യ ഉമ്മയും മക്കളും സഹായത്തിനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.