- മൂന്ന് വാഹനങ്ങൾക്ക് നാശനഷ്ടം പൊഴുതന: തോട്ടം തൊഴിലാളികളെ ഭിതിയിലാഴ്ത്തി പൊഴുതനയിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. പി.വി.എസ് ഗ്രൂപിെൻറ ഉടമസ്ഥതയിലുള്ള വേങ്ങത്തോട് സ്വകാര്യ എസ്റ്റേറ്റിലാണ് കുട്ടിക്കൊമ്പൻ നാട്ടുകാരെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയത്. രണ്ടു ഓട്ടോറിക്ഷകളും വനംവകുപ്പിെൻറ ജീപ്പും കാട്ടാനയുടെ ആക്രമണത്തിൽ തകർന്നു. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷെൻറ അതിർത്തി പങ്കിടുന്ന കറുവൻതോട് വനമേഖലയിൽനിന്നാണ് 11 മണിയോടുകൂടി ആന വേങ്ങത്തോട് ഗ്രൗണ്ടിൽ എത്തിയത്. എസ്റ്റേറ്റിൽ കാപ്പി പറിക്കുകയായിരുന്ന തൊഴിലാളികൾ ആനയെ കണ്ടതോടെ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. ഉച്ചയോെട എത്തിയ വനപാലകസംഘം ആനയെ കാട്ടിലേക്ക് തുരത്താൻ ശ്രമിെച്ചങ്കിലും ആന ഇവിടെനിന്ന് പോകാതെ മണിക്കൂറുകളോളം സ്ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു. തുടർന്ന്, സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ളവർ ഫോറസ്റ്റ് റേഞ്ചർ ഇക്ബാലുമായി സംസാരിച്ച് ആനയെ മയക്കുവെടിവെക്കാൻ തീരുമാനിച്ചു. വൈകിട്ട് വെറ്ററിനറി സർജനായ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ആനയെ മയക്കുവെടിവെച്ച് കാട്ടിലേക്ക് തുരത്തുകയായിരുന്നു. SATWDL14 വേങ്ങത്തോട് സ്വകാര്യ കാപ്പി എസ്റ്റേറ്റിൽ ഭീതി പരത്തിയ കാട്ടുകൊമ്പൻ വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ട്: ഇരുനില വീടിന് തീ പിടിച്ചു മുള്ളന്‍കൊല്ലി: വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ഇരുനില വീടിന് തീ പിടിച്ചു. മുള്ളന്‍കൊല്ലി പുല്ലാട്ട് ലൂക്കോയുടെ വീട്ടിലാണ് ശനിയാഴ്ച ഉച്ചയോടെ അഗ്‌നിബാധയുണ്ടായത്. ഒരു മുറി പൂര്‍ണമായും അഗ്‌നിക്കിരയായി. അപകടസമയത്ത് വീട്ടുകാര്‍ താഴത്തെ നിലയിലായതിനാൽ വൻ അപകടം ഒഴിവായി. അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. വീടിെൻ മുകള്‍നിലയില്‍ തീ കത്തുന്നതുകണ്ട വഴിയാത്രക്കാരാണ് വീട്ടുടമയെ വിവരമറിയിച്ചത്. തുടര്‍ന്ന്, വീട്ടുകാര്‍ പുല്‍പള്ളി പൊലീസില്‍ വിവരമറിയിച്ചു. ബത്തേരിയില്‍നിന്നുള്ള രണ്ട് യൂനിറ്റ് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തുകയും നാട്ടുകാരുടെ സഹായത്തോടെ തീയണക്കുകയുമായിരുന്നു. ഒരു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി വീട്ടുടമസ്ഥര്‍ പറഞ്ഞു. എന്നാല്‍, വിശദ പരിശോധനക്കു ശേഷം യഥാർഥ നാശനഷ്ടം വിലയിരുത്തി മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സ്വര്‍ണ വ്യാപാരിയുടെ കാറിെൻറ ചില്ലു തകര്‍ത്ത് മോഷണം; തിര നിറച്ച റിവോള്‍വറും ലാപ്‌ടോപ്പും കവർന്നു പുല്‍പള്ളി: സ്വര്‍ണ വ്യാപാരിയുടെ കാറിെൻറ ചില്ലു തകര്‍ത്ത് മോഷണം. തിരനിറച്ച റിവോള്‍വറും ലാപ്ടോപ്പും മൊബൈലും മോഷ്ടാക്കൾ കവർന്നു. ആതിര ജ്വല്ലേഴ്‌സ് ഉടമ മത്തായിയുടെ കാറിെൻറ ചില്ല് തകര്‍ത്താണ് മോഷണം. വെള്ളിയാഴ്ച രാത്രി എേട്ടാടെ പുല്‍പള്ളി വിജയ സ്‌കൂളിനു സമീപത്ത് കാര്‍ നിര്‍ത്തി ജിംനേഷ്യത്തില്‍ കയറിയ മത്തായി അരമണിക്കൂറിനു ശേഷം തിരിച്ചു വന്നപ്പോഴാണ് കാറിെൻറ ചില്ല് തകര്‍ന്നത് കണ്ടത്. കാറിെൻറ പിന്‍വശത്തെ സീറ്റില്‍ ബാഗിൽ സൂക്ഷിച്ച റിവോള്‍വറും, ലാപ്ടോപ്പും, മൊബൈലും മറ്റു രേഖകളുമാണ് മോഷ്ടാക്കൾ കവർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.