കോഴിക്കോട്: ജില്ലയിൽ വിൽപനക്കായി കൊണ്ടുവന്ന 100 കിലോയോളം നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിലായി. മലപ്പുറം വള്ളുവമ്പ്രം അത്താണിക്കൽ ബിജേഷ് (38), കോഴിക്കോട് റെഡ്ക്രോസ് റോഡിൽ പടിഞ്ഞാറെ കൊട്ടുക്കണ്ടി വിനിരാജ് (29) എന്നിവരാണ് ആഴ്ചവട്ടെത്ത വിദ്യാഭ്യാസസ്ഥാപനത്തിനടുത്ത് നിന്ന് അറസ്റ്റിലായത്. നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്തെ കടകൾ കേന്ദ്രീകരിച്ച് സിറ്റി ആൻറി നാർക്കോട്ടിക് സ്ക്വാഡ് നിരോധിത പുകയില ഉൽപനങ്ങൾ വിൽക്കുന്നവരെക്കുറിച്ച് അന്വേഷണം നടത്തിവരവെ വിനിരാജ് എന്നയാളാണ് നഗരപരിധിയിലെ കടകളിൽ ഹാൻസ് വിൽപനക്കായി എത്തിക്കുന്നതെന്ന വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുഹൃത്തായ മലപ്പുറം സ്വദേശി ബിജേഷാണ് വിനിരാജിന് ഹാൻസ് എത്തിച്ച് നൽകുന്നതെന്ന് മനസ്സിലായി. ശനിയാഴ്ച പകൽ മഫ്ത്തിയിൽ പൊലീസ് ഇരുവരെയും പിന്തുടരുകയും വിദ്യാർഥികൾ ഉൾപ്പെടെ പലർക്കും ഹാൻസ് വിൽക്കുന്നതായി കാണുകയും ചെയ്തതോടെ കസബ പൊലീസും സിറ്റി ആൻറി നാർകോട്ടിക് സ്ക്വാഡും ചേർന്ന് ഇവരുടെ കാർ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. കാറിൽ നിന്ന് ആറ് ചാക്കുകളിലായി 100 കിലോയോളം നിരോധിത പുകയില ഉൽപന്നങ്ങളായ ഹാൻസ്, കൂൾലിപ്പ് എന്നിവ പിടികൂടി. മുമ്പ് റെയിൽവേയിൽ സ്വകാര്യകമ്പനിയുടെ കാർഗോ സർവിസിെൻറ ജീവനക്കാരനായിരുന്ന ബിജേഷ് ട്രെയിൻ മാർഗം മംഗലാപുരത്ത് നിന്നാണ് ഹാൻസ് കേരളത്തിൽ എത്തിക്കുന്നതെന്നും നിരോധിച്ച കാലം മുതൽ ഇവർ ഈ കച്ചവടത്തിൽ ഏർപ്പെട്ടിരുന്നതായും പൊലീസ് പറഞ്ഞു. സമാനമായ വേറെയും കേസുകൾ ഇവർക്കെതിരെയുണ്ട്. പുകയിലകച്ചവടത്തിൽ നിന്ന് ലഭിക്കുന്ന വലിയ ലാഭം മൂലധനമാക്കി ഇരുവരും േചർന്ന് ടാഗോർ ഹാളിന് സമീപത്തെ വിനിരാജിെൻറ കടയിൽ ഹോട്ടൽ തുടങ്ങാനിരിക്കുകയാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. നഗരത്തിൽ ആദ്യമായാണ് ഇത്രയധികം നിരോധിത പുകയില ഉൽപന്നം ഒരുമിച്ച് പിടികൂടുന്നത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും നഗരം കേന്ദ്രീകരിച്ച് മറ്റു പലരും നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചു. കസബ എസ്.ഐമാരായ സിജിത്ത്, രാംജിത്ത്, സി.പി.ഒമാരായ മഹേഷ് ബാബു, ബിനിൽ ആൻറി നാർക്കോട്ടിക് സ്ക്വാഡ് അംഗങ്ങളായ രാജീവ്, ഷാജി, ജോമോൻ, അനുജിത്ത്, നവീൻ, സോജി, രജിത്ത്ചന്ദ്രൻ, രതീഷ്, ജിനേഷ്, സുമേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.