ജില്ല അദാലത്തിൽ ട്രാൻസ്​​െജൻഡർ ജഡ്​ജിയായി

േകാഴിക്കോട്: ജില്ല കോടതിയിൽ നടന്ന ലോക് അദാലത്തിൽ സിസിലി ജോർജ് ആദ്യ ട്രാൻസ്ജെൻഡർ ജഡ്ജിയായി. ജില്ലതല അദാലത്തിലാണ് സിസിലി ചരിത്ര മുഹൂർത്തം തീർത്തത്. ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ് ബി. പ്രഭാത് കുമാറിനൊപ്പമാണ് സിസിലി പരാതികൾ കേട്ടത്. ട്രാൻസ്ജെൻഡേഴ്സി​െൻറ നേതാവായ സിസിലി ജില്ലയിലെ അവരുടെ കോ-ഓഡിനേറ്ററും പുനർജനി സാംസ്കാരിക ക്ലബ് പ്രസിഡൻറുമാണ്. നേട്ടത്തിൽ ഏറെ അഭിമാനിക്കുന്നതായി സിസിലി പറഞ്ഞു. മൊത്തം എത്തിയ ഒമ്പത് പരാതികളിൽ മൂന്നെണ്ണത്തിൽ തീർപ്പായി. കൂടുതലും ബാങ്ക് സംബന്ധ പരാതികളായിരുന്നു. ബാക്കി അടുത്ത അദാലത്തിൽ പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.