'തീൻ മേശയിലെ വിശുദ്ധ മൃഗ'ത്തെ അരങ്ങിലെത്തിച്ച നവ്യ മോണോആക്​ടിലെ താരം

പനമരം: 'എനിക്ക് പുനർജനിക്കണം' ബീഫ് കഴിച്ചതിന് സംഘ്പരിവാരങ്ങളാൽ കൊല്ലപ്പെട്ട കഥാനായകൻ അലറി. ഹൈസ്കൂൾ വിഭാഗം മോണോആക്ടിൽ ജി.എച്ച്.എസ്.എസ് മൂലങ്കാവിലെ എ.കെ. നവ്യയാണ് ബീഫിനെ ചൊല്ലിയുള്ള കൊലപാതകങ്ങളോടും കലാപങ്ങളോടും പ്രതികരിക്കാൻ സദസ്സിനോട് ആഹ്വാനം ചെയ്തത്. 'തീൻ മേശയിലെ വിശുദ്ധ മൃഗം' എന്നപേരിൽ കാലികപ്രസക്ത വിഷയം തിരഞ്ഞെടുത്ത നവ്യ തന്നെ ഇൗ വിഭാഗത്തിൽ ഒന്നാമതെത്തി. സബ് ജില്ല കലോത്സവത്തിൽ മൂന്നാമതായിരുന്ന നവ്യ അപ്പീൽവഴി ജില്ലയിലെത്തിയാണ് ഒന്നാമതെത്തിയത്. പടം ഭരണകൂടത്തെ വിമർശിച്ച് കുട്ടികൾ പനമരം: ശാസ്ത്രസാേങ്കതിക വിദ്യ ഇത്രയധികം വികസിച്ചിട്ടും 'ഒാഖി' ചുഴലിക്കാറ്റിനോടനുബന്ധിച്ചുണ്ടായ ദുരന്തം നേരിടുന്നതിൽ പരാജയപ്പെട്ട ഭരണകൂടത്തെ വിമർശിച്ച് കുട്ടികൾ. 'പ്രകൃതിദുരന്തങ്ങൾ നേരിടുേമ്പാൾ' എന്ന കാലികപ്രസക്തമായ വിഷയത്തിലാണ് ഹൈസ്കൂൾ വിഭാഗം മലയാള പ്രസംഗ മത്സരത്തിൽ കുട്ടികൾ കത്തിക്കയറിയത്. അടുത്തിടെയുണ്ടായ പ്രകൃതിദുരന്തങ്ങൾ വിലയിരുത്തുകയും ദുരന്തം നേരിടാൻ ഫലപ്രദമായ മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്ത അനഘ തോമസ് ഇൗ വിഭാഗത്തിൽ ഒന്നാമതെത്തി. സാറ്റലൈറ്റ് സംവിധാനം ഉപയോഗപ്പെടുത്തി ദുരന്ത സാധ്യതകൾ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ജനങ്ങളിലെത്തിക്കുക, ദുരന്തങ്ങൾ നേരിടുന്നതിന് ബജറ്റിൽ തുക നീക്കിവെക്കുക തുടങ്ങിയ നിർദേശങ്ങളാണ് മുന്നോട്ടുവെച്ചത്. ജി.എച്ച്.എസ്.എസ് മൂലങ്കാവിലെ 10-ാം ക്ലാസ് വിദ്യാർഥിനിയാണ് അനഘ. ഹയർ സെക്കൻഡറി വിഭാഗം മലയാള പ്രസംഗമത്സരത്തിൽ നിരഞ്ജന ബാലചന്ദ്രൻ ഒന്നാമതെത്തി. 'മാധ്യമങ്ങളും ആവിഷ്കാര സ്വാതന്ത്ര്യവും' എന്ന വിഷയത്തിൽ ഗൗരി ലേങ്കഷ് വധം, മാധ്യമങ്ങൾക്കു നേരെയുള്ള ഭരണകൂട കടന്നുകയറ്റം, പത്മാവതി പോലുള്ള സിനിമകളോടുള്ള ഫാഷിസ്റ്റ് സമീപനം എന്നിവയെ നിരഞ്ജന ചോദ്യം ചെയ്തു. ഉപജില്ല കലോത്സവത്തിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട നിരഞ്ജന അപ്പീൽ വഴിയാണ് ജില്ലയിലെത്തി ഒന്നാമതായത്. ജി.വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. പടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.