പേരാമ്പ്ര: കാൽനൂറ്റാണ്ടു മുമ്പ് പേരാമ്പ്ര ഹൈസ്കൂളിലെ മാപ്പിളപ്പാട്ട് വേദിയിൽ ഇശൽമഴ പെയ്യിച്ച് ഒന്നാമതെത്തിയ ആ പാട്ടുകാരി ഇന്ന് വീണ്ടും കലോത്സവത്തിെൻറ മാപ്പിളപ്പാട്ട് വേദിയുടെ മുന്നിൽത്തന്നെ ഉണ്ടായിരുന്നു. തെൻറ പിന്മുറക്കാരിയെ കാണാനും നേരിട്ട് അഭിനന്ദിക്കാനുമാണ് ഇപ്പോള്‍ ചെമ്മരത്തൂർ വെസ്റ്റ് എല്‍.പി സ്കൂള്‍ അധ്യാപികയായ എം. റുഖിയ പേരാമ്പ്രയിലെത്തിയത്. ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ ജേതാവായ സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂളിലെ ഹദിയ സകരിയക്കു മുന്നിൽ കാൽനൂറ്റാണ്ട് മുമ്പത്തെ വിജയി എത്തിയപ്പോൾ ഈ മിടുക്കിക്കും അത് ആഹ്ലാദ നിമിഷമായി. മാപ്പിളപ്പാട്ടു രംഗത്ത് സജീവമായ റുഖിയ പരിശീലിപ്പിച്ച അനേകം പേർ പിന്നീട് മാപ്പിളപ്പാട്ടിൽ വിജയകിരീടം ചൂടി. മാപ്പിളകലാ അക്കാദമി പുരസ്കാരമടക്കമുള്ള അംഗീകാരവും റുഖിയയെ തേടിയെത്തിയിരുന്നു. മാപ്പിപ്പാട്ടു മത്സരനിലവാരം പണ്ടെത്തക്കാൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ദൃശ്യമാധ്യമങ്ങളുടെ ഇഷ്ട ഇനമായി മാപ്പിളപ്പാട്ട് മാറിയത് പാട്ടിനെ കൂടുതല്‍ ജനകീയമാക്കി. ഇന്നത്തെ പാട്ടുകളിൽ രചനാഗുണമുള്ളവ കുറവാണെന്നും ഈ അധ്യാപിക ചൂണ്ടിക്കാണിക്കുന്നു. കവി വീരാൻകുട്ടിയുടെ ഭാര്യയാണ് റുഖിയ. ............................ p3cl10
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.