പാലേരി: കുറ്റ്യാടി-പേരാമ്പ്ര സംസ്ഥാന പാതയിൽ പാറക്കടവ് പള്ളിക്കു സമീപമുള്ള പാലത്തിെൻറ കൈവരിയും സംരക്ഷണ ഭിത്തിയും വീണ്ടും തകർന്നു. 60 വർഷത്തിലധികം പഴക്കമുള്ള പാലത്തിെൻറ തൂണുകൾക്ക് നേരത്തേ തന്നെ വിള്ളൽ സംഭവിക്കുകയും കല്ലുകൾ ഇളകുകയും ചെയ്തിട്ടുണ്ട്. സംരക്ഷണ ഭിത്തിയും കൈവരിയും പലപ്പോഴായി വാഹനമിടിച്ച് തകരുകയും ചെയ്തിട്ടുണ്ട്. പൊതുവെ വീതികുറഞ്ഞ പാലമായതിനാൽ ജീവൻ പണയംവെച്ചാണ് കാൽനടയാത്രക്കാർ പോലും ഇതിലൂടെ സഞ്ചരിക്കുന്നത്. പാലത്തിെൻറ അപകടാവസ്ഥ നാട്ടുകാർ ഉന്നതരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.