പൂനൂർ: പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷെൻറയും പാലക്കാട് അൽറഹ്മയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന വസ്ത്ര വിതരണ ജീവകാരുണ്യ പദ്ധതിയിലേക്ക് പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ജെ.ആർ.സി വിഭാഗം ശേഖരിച്ച വസ്ത്രങ്ങൾ കൈമാറി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ വി. അബ്ദുൽ ബഷീറിൽനിന്ന് ചെയർമാൻ സി.പി. റഷീദ്, കൺവീനർ സി.പി. ജമാൽ, കുടുക്കിൽ മുഹമ്മദലി, മുഹമ്മദ് മുന്ന എന്നിവർ ചേർന്ന് ഏറ്റു വാങ്ങി. ബീഹാർ, പശ്ചിമ ബംഗാൾ അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കടുത്ത ദാരിദ്യ്രമനുഭവിക്കുന്ന ഗ്രാമീണർക്കിടയിലാണ് വസ്ത്ര വിതരണം നടത്തുന്നത്. ടി.പി. അജയൻ, എം. മുഹമ്മദ് അഷ്റഫ്, എ.വി. മുഹമ്മദ്, ജെ.ആർ.സി കൺവീനർ എം. ഷൈനി, വി. അബ്ദുൽ സലീം, പി.ടി. സിറാജുദ്ദീൻ, കെ.പി അബ്ദുസ്സലീം, എ.പി ജാഫർ സാദിഖ്, ടി.പി. മുഹമ്മദ് ബഷീർ, കലാവതി, സാജിത, കെ. മുബീന, പി. രാജേന്ദ്രപ്രസാദ് എന്നിവർ സംസാരിച്ചു.സ സംസ്ഥാന സീനിയർ ബേസ്ബാൾ ചാമ്പ്യൻഷിപ് ജില്ല ടീമുകളെ കെ. അക്ഷയും കെ.കെ. സന ജിൻസിയയും നയിക്കും നരിക്കുനി : തിരുവനന്തപുരത്തുവെച്ച് നടക്കുന്ന സംസ്ഥാന സീനിയർ ബേസ്ബാൾ ചാമ്പ്യൻഷിപ്പിനുള്ള കോഴിക്കോട് ജില്ല പുരുഷ ടീമിനെ മലബാർ ക്രിസ്ത്യൻ കോളജിലെ കെ. അക്ഷയും വനിത ടീമിനെ ഫാറൂഖ് കോളജിലെ കെ.കെ. സന ജിൻസിയയും നയിക്കും. പുരുഷ ടീം അംഗങ്ങൾ :കെ. ആനന്ദ് (വൈസ് ക്യാപ്റ്റൻ), അക്ഷയ് രവീന്ദ്രൻ, കെ.പി. അഖിൽ, കെ.പി. മിഥുൻ, കെ.കെ. ഷിബിൻ, കെ.പി. അർജുൻ, ആദിൽ അസ്ലം, ടി.കെ. സുഹാദ്, പി.ടി ഹസീബ്, വിബിൻ വി. ഗോപാൽ, എൻ.കെ. മുഹമ്മദ് റസിൻ, ആദിൽ ബാബു, സി.കെ. അഷിൽ മുഹമ്മദ്, ഇ. മുഹമ്മദ് ഷാഹിൽ, പി.ടി. ഹസീബ്. കോച്ച്: റിയാസ് അടിവാരം, മാനേജർ: അനീസ് മടവൂർ. വനിത ടീം അംഗങ്ങൾ: സി.വി. നുസൈബത്ത് (വൈസ് ക്യാപ്റ്റൻ), ഹിബ സുൽത്താന ഇസ്മായിൽ, അരുണിമ രാജീവ്, ടി. നാസിമ ഷെറിൻ, സന, സി.വി. നുസൈറ, സി.കെ. ഐശ്വര്യ, സി.കെ. അഞ്ജലി, വി. അഞ്ചുന, പി. ചന്ദന, എ. സുജില, പി.കെ. ജിഷ്മി, കെ. പൂജ, നഫീസത്തുൽ ഫർസാന, സോന സജീവ്. കോച്ച്: മിഥുൻലാൽ, മാനേജർ: രജനി സജീവ്.സസസസ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.