ഒാമശ്ശേരി: വെളിമണ്ണ ഗവ. യു.പി സ്കൂളിലെ വിദ്യാർഥിയായ മുഹമ്മദ് ഹാശിമിന് തുടർപഠനം നടത്താൻ ഇനി അധികൃതർ കനിയണം. ജന്മനാ ഇരുകൈകൾക്കും കാലിനും സ്വാധീനമില്ലാത്ത അവസ്ഥയുള്ള ഹാശിമിന് പരസഹായമില്ലാതെ സ്കൂളിലെത്താൻ കഴിയില്ല. എൽ.പി വിഭാഗത്തിൽനിന്ന് യു.പിയിലേക്ക് ജയിച്ചപ്പോൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇടപെട്ട് സ്കൂൾ യു.പിയാക്കി അപ്ഗ്രേഡ് ചെയ്യാനുള്ള ഉത്തരവ് നൽകിയിരുന്നു. അതേ മാതൃകയിൽ യു.പി സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തുന്നതിനുള്ള നിവേദനം മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പിനും കൈമാറി കാത്തിരിക്കുകയാണ് മുഹമ്മദ് ഹാശിം. പിതാവ് മുഹമ്മദ് യമാനിയോ മാതാവ് ജാസ്മിനോ തോളിലേറ്റിയാണ് ഹാശിമിനെ ഇതുവരെ സ്കൂളിലെത്തിച്ചത്. ആറ് കി.മീറ്റർ ദൂരെയാണ് ഹൈസ്കൂൾ ഉള്ളത്. പ്രതിസന്ധിയിലായ പഠനം തുടരാൻ ഒാമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണയിലുള്ള യു.പി സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തണമെന്നാവശ്യപ്പെട്ട് ഹാശിം കാലുകൊണ്ട് മുഖ്യമന്ത്രി പിണറായിക്കെഴുതിയ കത്ത് വാർത്താപ്രാധാന്യം നേടിയിരുന്നു. ജി.എം യു.പി സ്കൂൾ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള നിവേദനവും മുഴുവൻ രേഖകളും മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രിക്കും എം.എൽ.എമാരായ പി.ടി.എ റഹീമിെൻറയും ജോർജ് എം. തോമസിെൻറയും സാന്നിധ്യത്തിൽ മുഹമ്മദ് ഹാശിം കൈമാറി. നിവേദനം സ്വീകരിക്കുകയും അനുഭാവപൂർവം തുടർനടപടികൾ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പും ബന്ധപ്പെട്ടവരും അറിയിച്ചിട്ടുണ്ട്. ഭാരവാഹികളായ കെ.കെ. രാധാകൃഷ്ണൻ, ടി.സി.സി. കുഞ്ഞഹമ്മദ്, ടി.കെ. അൻവർ സാദത്ത്, പിതാവ് മുഹമ്മദ് യമാനി എന്നിവരായിരുന്നു നിവേദക സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.