കൊടുവള്ളി: ഭീകര-വര്‍ഗീയ വിരുദ്ധദിനാചരണത്തിെൻറ ഭാഗമായി കൊടുവള്ളി മുനിസിപ്പല്‍ മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ മുസ്ലിംലീഗ് പ്രസിഡൻറ് വി.കെ.അബ്ദുഹാജി അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് ടി.മൊയ്തീന്‍കോയ മുഖ്യ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ. മുഹമ്മദ് മാസ്റ്റർ, മുനിസിപ്പല്‍ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.കെ.എ. ഖാദര്‍, അഡ്വ. വേളാട്ട് അഹമ്മദ്, പി.സി.അഹമ്മദ് ഹാജി, പി. മുഹമ്മദ്, വി.എ.അബ്ദുറഹ്മാൻ, ടി.പി.നാസര്‍, പി.അനീസ്, എം.നസീഫ്, വി.അബ്ദു, പി.അബൂബക്കര്‍ മാസ്റ്റർ, എൻ.കെ.മുഹമ്മദലി എന്നിവർ സംസാരിച്ചു. കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിംലീഗ് സംഘടിപ്പിച്ച ഭീകര-വർഗീയ വിരുദ്ധ ദിനം മുസ്ലിം യൂത്ത് ലീഗ് സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ് എം.എ.ഗഫൂർ അധ്യക്ഷത വഹിച്ചു. സലാം വട്ടോളി,- പി.കെ. മനോജ് കുമാർ എ.ടി.മുഹമ്മദ് മാസ്റ്റർ, എൻ.കെ.അബൂബക്കർ മാസ്റ്റർ, വി.കെ.കുഞ്ഞായിൻകുട്ടി മാസ്റ്റർ, എൻ.സി. ഉസ്സയിൻ മാസ്റ്റർ, വി.കെ.അബ്ദുറഹ്മാൻ, കെ.കെ.ജബ്ബാർ, പാട്ടത്തിൽ അബൂബക്കർ ഹാജി, പി ഡി.നാസർ മാസ്റ്റർ, പി.എം.ഹമീദ് മാസ്റ്റർ, വി.അസീസ്, മുഹമ്മദൻസ് മുട്ടാഞ്ചേരി, അർഷദ് കിഴക്കോത്ത്, കെ.ടി. റഊഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.