ത്രിദിന പ്രഭാഷണവും ഇസ്​ലാമിക് പ്രദർശനവും

നാദാപുരം: സോളിഡാരിറ്റി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരത്ത് മതപ്രഭാഷണവും ഇസ്‌ലാമിക് പ്രദർശനവും നടത്തുന്നു. ഈ മാസം എട്ടുമുതൽ പത്തുവരെ നടക്കുന്ന പരിപാടിയിൽ സലിം മമ്പാട്, ബഷീർ മുഹ്‌യിദ്ദീൻ, വി.ടി. അബ്ദുല്ലകോയ തങ്ങൾ എന്നിവർ സംസാരിക്കും. 'സ്പൈഡർ നെറ്റ് മുതൽ ഇൻറർനെറ്റ്' വരെ എന്ന തലക്കെട്ടിൽ നടക്കുന്ന പ്രദർശനം വൈകീട്ട് മുതൽ നാദാപുരം ടൗണിൽ തലശ്ശേരി റോഡിൽ ഗ്രൗണ്ടിൽ നടക്കും. പരിപാടിയുടെ സ്വാഗതസംഘം രൂപവത്കരിച്ചു. ജമാഅത്തെ ഇസ്‌ലാമി ഏരിയ പ്രസിഡൻറ് കടമേരി അബ്ദുറഹ്‌മാൻ അധ്യക്ഷത വഹിച്ചു. സി.കെ. അബ്ദുല്ല, സി.വി. ഹമീദ് ഹാജി, കെ.വി. നാസർ, ഡോ. പി. ഹമീദ്, പ്രഫ. ഹമീദ്, ജമാൽ കുരിമ്പത്ത്, ഇ .സിദ്ദീഖ്, അസ്‌ലം, എം.സി. ഗഫൂർ, സി.വി. മുഹമ്മദ്, കളത്തിൽ ഹമീദ്, എം.എ. വാണിമേൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.