അപ്പീലുമായെത്തി; മികച്ച വിജയം നേടി

കൊയിലാണ്ടി: സബ് ജില്ല സ്കൂൾ കലോത്സവ വേദിയിൽനിന്ന് അപ്പീൽ വഴി ജില്ല കലോത്സവത്തിനെത്തിയ എം. ദേവനന്ദ മികച്ച വിജയം കരസ്ഥമാക്കി. ജലച്ചായത്തിൽ ഒന്നാംസ്ഥാനവും എ ഗ്രേഡും പെൻസിൽ ഡ്രോയിങ്ങിൽ എ ഗ്രേഡുമാണ് നേടിയത്. രണ്ടിനങ്ങളിലും അപ്പീലിലൂടെയാണ് എത്തിയത്. കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. കഴിഞ്ഞ തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തിരുവാതിരയിൽ എ ഗ്രേഡും രണ്ടാംസ്ഥാനവും ലഭിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.