കുറ്റ്യാടി: വേളം-ചങ്ങരോത്ത് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കുറ്റ്യാടിപ്പുഴയിലെ തെക്കേടത്ത്കടവിൽ പാലംവന്ന് ഒന്നര പതിറ്റാണ്ടായിട്ടും ഗതാഗതയോഗ്യമായ റോഡില്ലാത്തതിനാൽ നാട്ടുകാർ ദുരിതത്തിൽ. മുൻ എൽ.ഡി.എഫ് സർക്കാറിെൻറ കാലത്ത് മുഖ്യമന്തി വി.എസ്. അച്യുതാന്ദനാണ് പാലം ഉദ്ഘാടനം ചെയ്തത്. കോഴക്കോട്-കുറ്റ്യാടി സംസ്ഥാന പാതയിൽ കടിയങ്ങാട് പാലത്തിൽനിന്നു തുടങ്ങുന്ന തേക്കേടത്ത്കടവ് റോഡ് പി.ഡബ്ല്യൂ.ഡി അധീനതയിലായിട്ടും ഇത്രയും കാലത്തനിടക്ക് യാതൊരു വികസനവും നടപ്പാക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ടാറിങ് തകർന്ന് നിറയെ കുണ്ടും കുഴികളുമായ റോഡ് അറ്റകുറ്റപ്പണിപോലും നടത്തുന്നില്ല. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ഒന്നേമുക്കാൽ കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും അനുമതി ലഭിച്ചിട്ടില്ല. കോഴിക്കോട് ഭാഗത്തുനിന്ന് വേളത്തേക്കുള്ള എളുപ്പമാർഗം കൂടിയാണിത്. കൂടാതെ, െപട്ടന്ന് വടകരയിലും എത്താം. വേളം ഭാഗത്ത് ഈ റോഡ് നബാർഡ് ഫണ്ടിൽ വികസിപ്പിക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ചങ്ങരോത്ത് ഭാഗം അവഗണനയിൽ തന്നെയാണ്. റോഡ് നന്നാക്കാത്തതിനാൽ ഇതിലെ ഒരു ബസ് മാത്രാണ് സർവിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.