ഔട്ടർ റിങ് റോഡിനെതിരെ മാർച്ച്

വടകര: നഗരസഭ മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ട ഔട്ടർ റിങ് റോഡ് പൂർണമായി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് റെസിഡൻറ്സ് അസോസിയേഷനുകളുടെ സംയുക്താഭിമുഖ്യത്തിൽ നഗരസഭ ഓഫിസ് മാർച്ച് നടത്തി. പുത്തൂർ കനവ് െറസിഡൻറ്സ് അസോസിയേഷനും മാക്കൂൽപീടിക ഉണർവ് െറസിഡൻറ്സ് അസോസിയേഷനും സംയുക്തമായാണ് ധർണ നടത്തിയത്. പദ്ധതി കോർപറേറ്റുകൾക്കു വേണ്ടിയാണ് നടപ്പിലാക്കുന്നതെന്നും പദ്ധതിയിൽനിന്ന് അധികൃതർ പിന്മാറാത്ത പക്ഷം സമരം ശക്തമാക്കുമെന്നും മാർച്ചിന് നേതൃത്വം നൽകിയവർ പറഞ്ഞു. പുത്തൂർ ഹയർസെക്കൻഡറി സ്കൂളിന് സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് നഗരസഭ ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ പരിസ്ഥിതി പ്രവർത്തകൻ മണിൽ മോഹനൻ ഉദ്ഘാടനം ചെയ്തു. കനവ് റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എം. അബ്്ദുൽ നാസർ അധ്യക്ഷത വഹിച്ചു. മുൻ നഗരസഭ വൈസ് ചെയർമാൻ കെ.പി. ബാലൻ, ടി.കെ. പ്രഭാകരൻ, രവീന്ദ്രൻ പറമ്പത്ത്, കെ.ടി.കെ. അജിത്ത്, എടയത്ത് ശശീന്ദ്രൻ, അനിൽ കാഞ്ഞിരമുള്ളതിൽ, കെ.പി. മനോജൻ, കെ.എം. ദാസൻ എന്നിവർ സംസാരിച്ചു. എം. രാജീവൻ, രാധാകൃഷ്ണൻ കൈതക്കൽ, പ്രമോദ് മണിയോത്ത്, കെ.എം. ദാമോദര കുറുപ്പ്, പി. ജയകൃഷ്ണൻ, കുന്നനാരി ശ്രീധര കുറുപ്പ്, താഴെ കോറോത്ത് സുധാകരൻ, ശശിധരൻ കുയ്യാലിൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.