ഇംഗ്ലീഷ് പരിശീലന കേന്ദ്രം തുടങ്ങണം

വടകര: െപ്രെമറി, ഹൈസ്കൂൾ അധ്യാപകർക്കായി ഡയറ്റുകൾ കേന്ദ്രീകരിച്ച് സ്ഥിരം ഇംഗ്ലീഷ് ഭാഷാപരിശീലന കേന്ദ്രം ആരംഭിക്കണമെന്ന് കെ.എസ്.ടി.എ വടകര ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ആർ.വി. അബ്്ദുല്ല ഉദ്ഘാടനം ചെയ്തു. കെ. പുഷ്പവാസൻ അധ്യക്ഷത വഹിച്ചു. വി.പി. രാജീവൻ, കെ. രഞ്ജുമോൻ, ടി.എം. മോഹനകൃഷ്ണൻ, ബി. മധു, കെ. നിഷ, വി.വി. വിനോദ്, എ.കെ. സൈക്ക്, കെ. ഷീല, പി. സന്ദീപ്, വി.പി. അനീഷ്കുമാർ, മധുസൂദനൻ, പി. പ്രമോദ്കുമാർ എന്നിവർ സംസാരിച്ചു. സഹോദയ വോളിബാൾ ചാമ്പ്യൻഷിപ് നാളെ വടകര: സഹോദയ വോളിബാൾ ചാമ്പ്യൻഷിപ്പി​െൻറ ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. ഈ മാസം ഏഴ്, എട്ട് തീയതികളിൽ അറക്കിലാട് അമൃത വിദ്യാലയത്തിലാണ് ചാമ്പ്യൻഷിപ് നടക്കുന്നത്. ജില്ലയിൽനിന്ന് ആൺകുട്ടികളുടെ വിഭാഗത്തിൽ 14 ടീമുകളും പെൺകുട്ടികളുടെ 10 ടീമുകളും പങ്കെടുക്കും. ഇന്ത്യൻ വോളിബാൾ കോച്ച് പി.പി. പ്രദീപ്കുമാർ വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാനായി പ്രിൻസിപ്പൽ ബ്രചാരിണി തനൂജയയെും ജനറൽ കൺവീനറായി കെ.കെ. ജയലതയെയും കൺവീനറായി ബി. വിനീഷിനെയും തിരഞ്ഞെടുത്തു. പരിപാടികൾ ഇന്ന് വടകര പുതിയാപ്പ് ഫാൽക്കെ ഓഡിറ്റോറിയം: ബെഫിയുമായി സഹകരിച്ച് സെമിനാർ-, 'ബാങ്കിങ് രംഗത്തെ പരിഷ്കരണങ്ങളും ജനങ്ങളുടെ ആശങ്കകളും' -5.00 വടകര ഫാൽക്കെ ഫിലിം ഹൗസ്: ചലച്ചിത്ര പ്രദർശനം -6.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.