സംസ്​ഥാന ഈർജ കോൺഗ്രസിൽ പങ്കെടുക്കാൻ അർഹത നേടി

വടകര: ജില്ല ഈർജോത്സവത്തി​െൻറ ഭാഗമായി നടന്ന ജില്ലതല ഹൈസ്കൂൾ വിഭാഗം ഈർജക്വിസ് പരിപാടിയിൽ ജെ.ജെ. ചാരുദത്ത്, ബി.എസ്. ഷംന ടീം വിജയികളായി. ഇരുവരും മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ്. ജനുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ഈർജ കോൺഗ്രസിൽ ഇരുവർ പങ്കെടുക്കും. കാരുണ്യനിധിക്കായി 'െെഫ്രേഡ ഷോപ്പു'മായി വിദ്യാർഥികൾ വടകര: സഹപാഠികൾക്ക് സഹായഹസ്തമാവുന്ന കാരുണ്യനിധിയിലേക്ക് തുക കണ്ടെത്താൻ 'ൈഫ്രഡേ ഷോപ്പു'മായി എൻ.എസ്.എസ് വളൻറിയർമാർ. പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളൻറിയർമാരാണ് 'സസ്നേഹം' എന്ന പേരിൽ ൈഫ്രഡേ ഷോപ് നടത്തുന്നത്. ഇതിൽ ലഭിക്കുന്ന തുക കാരുണ്യ നിധിയിലേക്ക് സംഭാവന ചെയ്യും. സ്കൂൾ ക്ലാസ് മുറിയിലാണ് പത്ത് വളൻറിയർമാർ ഉൾക്കൊള്ളുന്ന ഗ്രൂപ്പുകൾ ഓരോ വെള്ളിയാഴ്ചയും കട നടത്തുന്നത്. ഓരോ വളൻറിയറും വീട്ടിൽനിന്ന് ഉണ്ടാക്കിക്കൊണ്ടു വരുന്ന ഭക്ഷ്യവിഭവങ്ങളാണ് അധികവും വിൽപനക്ക് വെക്കുന്നത്. പരീക്ഷണാർഥം കലോത്സവനാളുകളിൽ സ്കൂളിൽ നടത്തിയ കച്ചവടത്തിൽ നല്ലലാഭം കിട്ടിയതോടെയാണ് ൈഫ്രേഡ ഷോപ് എന്ന ആശയത്തിലേക്കെത്തിയതെന്ന് േപ്രാഗ്രാം ഓഫിസർ അബ്്ദുൾ സമീർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.