കടലിരമ്പത്തിൽനിന്ന് നടനകലയിലേക്ക്

പേരാമ്പ്ര: കടലിരമ്പത്തി​െൻറ ജീവിത പശ്ചാത്തലത്തിൽനിന്ന് നടനകലയിൽ ശ്രദ്ധേയനാവുകയാണ് എലത്തൂർ സി.എം.സി ഹൈസ്കൂൾ പത്താംക്ലാസ് വിദ്യാർഥി സി.പി. വിഷ്ണു. കഴിഞ്ഞവർഷങ്ങളിൽ കേരളനടനത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ വിഷ്ണു ഈ വർഷവും വിജയം ആവർത്തിച്ചു. ജില്ല സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡും ഒന്നാംസ്ഥാനവും. കഴിഞ്ഞ വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് ലഭിച്ചിരുന്നു. മത്സ്യത്തൊഴിലാളി പുതിയാപ്പ 'നടനം' വീട്ടിൽ നടുക്കണ്ടി പറമ്പിൽ അനിരുദ്ധ​െൻറയും വീട്ടമ്മയായ മിനിയുടെയും മകനാണ്. വയലാറി​െൻറ രാവണപുത്രിയാണ് അവതരിപ്പിച്ചത്. പിതാവും നടന കാര്യത്തിൽ തൽപരനാണ്. സ്കൂൾ പഠനത്തിനുശേഷം ക്ലാസിക്കൽ നൃത്തം പരിശീലിച്ച് സ്റ്റേജുകളിൽ അവതരിപ്പിച്ചു. യു.പി. സ്കൂൾ വിദ്യാർഥിയായ സഹോദരി വിഷ്ണുപ്രിയ കേരളനടനത്തിലും ഓട്ടം തുള്ളലിലും മത്സര രംഗത്തുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.