പേരാമ്പ്ര: ജില്ല കലോത്സവത്തിെൻറ ഭരതനാട്യവേദിക്കരികിൽ സിറ്റി ഉപജില്ലയിലെ ബി.ഇ.എം ഗേൾസ് ഹയർ സെക്കൻഡറി രണ്ടാം വർഷ സയൻസ് വിദ്യാർഥിനി അഞ്ജനയെയും രക്ഷിതാക്കളെയും കണ്ടവർ ഒന്നു സംശയിക്കും, എന്താണിവർക്ക് പറ്റിയതെന്ന്. അത്രമേൽ പ്രയാസത്തോടെയാണ് ഭരതനാട്യത്തിെൻറ മത്സരഫലത്തിനായി ഈ കുടുംബം കാത്തിരുന്നത്. ഒടുവിൽ ഫലം വന്നപ്പോൾ സന്തോഷക്കരച്ചിലായിരുന്നു കുടുംബം ഒന്നടങ്കം. ലോകായുക്തയുടെ ഉത്തരവിെൻറ ബലത്തിലാണ് ജില്ല മത്സരവേദിയിൽ അഞ്ജനയെത്തിയത്. പിതാവ് വിനോദിന് ഉത്തരവ് ലഭിച്ചത് ചൊവ്വാഴ്ച രാവിലെയായിരുന്നു. തിരുവനന്തപുരത്തുനിന്ന് രാവിലെ 9.30ഓടെയാണ് ഉത്തരവ് കൈയിൽ കിട്ടിയത്. അതും വാങ്ങി ഏറെ ആശങ്കയോടെയാണ് േപ്രാഗ്രാം കമ്മിറ്റിയെ സമീപിക്കുന്നത്. മത്സരാനുമതി ലഭിച്ചതോടെ ആദ്യഘട്ടത്തിലെ പ്രയാസം ഒഴിഞ്ഞു. പിന്നെ, നല്ലരീതിയിൽ അവതരിപ്പിക്കാനുള്ള പ്രാർഥനയായിരുന്നു. എ േഗ്രഡോടെ ഒന്നാംസ്ഥാനം ലഭിച്ചതായി ഒടുവിൽ വിധി വന്നപ്പോൾ ഏവരും കരച്ചിലിെൻറ വക്കത്തായി. ഹയർ സെക്കൻഡറി വിഭാഗം ഭരതനാട്യ മത്സരത്തിൽ അഞ്ജനയുടെ അപ്പീൽ ഡി.ഇ.ഒ അനുവദിച്ചിരുന്നില്ല. അതിനുശേഷമാണ് ഇവർ ലോകായുക്തയെ സമീപിക്കുന്നത്. സിറ്റി ഉപജില്ലയിൽ എ േഗ്രഡോടെ രണ്ടാം സ്ഥാനമായിരുന്നു അഞ്ജനക്ക്. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന മത്സരത്തിൽ നിരവധി തവണ വിജയിയാണ്. അമീർ കല്യാണി രാഗത്തിൽ നാഥനെ കണ്ടായോ എന്ന വർണത്തിലാണ് അഞ്ജന നൃത്തത്തിെൻറ മനോഹാരിതയുമായി സംസ്ഥാനതലത്തിലേക്ക് ചുവടുവെക്കുന്നത്. സഹേഷ് എസ്. ദേവനാണ് അഞ്ജനയുടെ ഗുരു. മൊകവൂർ അഞ്ജനത്തിലെ വിനോദിെൻറയും ഷൈനിയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.