കുഞ്ഞു​ പ്രമേയങ്ങളുമായി കുട്ടിനാടകങ്ങൾ

പേരാമ്പ്ര: ജില്ല സ്കൂൾ കലോത്സവത്തി​െൻറ നാടകവേദി കുരുന്നു അഭിനേതാക്കൾക്കായി ഉണർന്നപ്പോൾ കണ്ടതേറെയും ലളിതവും നർമപ്രധാനവുമായ പ്രമേയങ്ങൾ. നാടി​െൻറ അകംതന്നെയാണ് നാടകം എന്നുറപ്പിക്കുന്ന തരത്തിൽ ഗ്രാമീണ സ്പന്ദനങ്ങളെ പ്രതിഫലിപ്പിക്കുന്നവയായിരുന്നു ഏറെയും. ഗൗരവമുള്ള കഥാതന്തുവുമായി ആരും വേദിയിലെത്തിയില്ല. കാണികൾക്ക് ചിരപരിചിതമായ ലളിതമായ കഥാപരിസരത്തുനിന്ന് തമാശയുടെ മേമ്പൊടി ആവശ്യത്തിലേറെ േചർത്തായിരുന്നു പല നാടകങ്ങളും മാറ്റുരച്ചത്. കേന്ദ്ര കഥാപാത്രമായി വേഷമിട്ട മിക്ക കുരുന്നുകളുടെയും പ്രകടനം എടുത്തുപറയാവുന്നതായിരുന്നു. വീട്ടമ്മയായും മതപണ്ഡിതനായും നാടൻ പ്രമാണിയായും തമ്പുരാട്ടിയായും കുരുന്നു അഭിനേതാക്കൾ തകർത്തഭിനയിച്ചു. എന്നാൽ, വായിൽകൊള്ളാത്ത സംഭാഷണങ്ങളാണ് പലർക്കും പറയേണ്ടിവന്നത്. വർഷങ്ങളായി നാടകരംഗങ്ങളിൽ കണ്ടുവരുന്ന ചായക്കടയും സ്കൂളുമെല്ലാം ഉണ്ടായിരുന്നു. മിക്ക നാടകങ്ങളിലെയും സംഭാഷണങ്ങളും അഭിനേതാക്കളുടെ ആക്ഷനുകളും കാണികളെ ചിരിപ്പിച്ചു. മതമില്ലാത്ത വിവാഹവും അതിനെത്തുടർന്നുണ്ടായ വർഗീയ കലാപങ്ങളും അവതരിപ്പിച്ച നാടകം സമകാലിക സമൂഹത്തിനുനേരെ തിരിച്ചുവെച്ച കണ്ണാടിയായി. മനുഷ്യ സ്വഭാവങ്ങളായ സഹാനുഭൂതിയും സ്വാർഥതയും പ്രതിഫലിപ്പിക്കുന്ന നാടകങ്ങളും വേറിട്ടുനിന്നു. രാവിലെ തുടങ്ങിയ നാടകം രാത്രി വൈകിയാണ് അവസാനിച്ചത്. അപ്പീലുൾെപ്പടെ 16 ടീമുകൾ മത്സരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.