കോഴിക്കോട്: പ്രതിഭ തെളിയിക്കാൻ പണമൊരു തടസ്സമല്ലെന്ന് ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ് ആൺകുട്ടികളുെട കേരളനടനം മത്സരത്തിൽ വിജയിയായ വിഷ്ണു കണ്ണൻ. പ്രതികൂല സാഹചര്യങ്ങളേറെയുണ്ടായിട്ടും പതറാതെ പൊരുതി േനടിയ വിഷ്ണു തെൻറ നേട്ടം അച്ഛനു സമർപ്പിച്ചുകൊണ്ടാണ് വേദി വിട്ടത്. വിഷ്ണുവിെൻറ അച്ഛൻ പുതിയാപ്പയിലെ മത്സ്യത്തൊഴിലാളിയായ അനിരുദ്ധൻ എന്ന കണ്ണൻ ചെറുപ്പത്തിൽ നൃത്തം അഭ്യസിച്ചിരുന്നെങ്കിലും സാമ്പത്തിക സ്ഥിതി മോശമായതോടെ നിർത്തിെവക്കുകയായിരുന്നു. പിന്നീട് മകനിലൂടെയാണ് ഇദ്ദേഹം തെൻറ ആഗ്രഹം പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നത്. എലത്തൂർ സി.എം.സി ബോയ്സ് ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് വിഷ്ണു. കഴിഞ്ഞ വർഷവും ജില്ലയിൽ ഒന്നാമതെത്തി സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയിരുന്നു. പുതിയാപ്പ നടുക്കണ്ടി പറമ്പിൽ നടനം വീട്ടിലാണ് താമസം. അമ്മ മിനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.