മലയാള പ്രസംഗത്തിൽ പെൺകരുത്ത്​

പേരാമ്പ്ര: ജില്ല കലോത്സവത്തി​െൻറ മലയാള പ്രസംഗ മത്സരത്തിൽ പെൺ മേധാവിത്വം. 'പുസ്തകം എ​െൻറ ചങ്ങാതി' എന്നായിരുന്നു വിഷയം. യു.പി വിഭാഗത്തിൽ കോഴിക്കോട് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂളിലെ ശ്രീദേവിക ഒന്നാംസ്ഥാനം നേടിയപ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ 'ഓഖിയും സുനാമിയും ഓർമപ്പെടുത്തുന്നത്' എന്ന വിഷയത്തിൽ പ്രസംഗിച്ച് മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ ഗാഥനാഥ് ഒന്നാമതെത്തി. ഹയർ സെക്കൻഡറി വിഭാഗത്തിൽ 'ലഹരിയുടെ കാണാപ്പുറങ്ങൾ' വിഷയത്തിൽ പ്രഭാഷണം നടത്തിയ കൊയിലാണ്ടി ജി.എം.വി.എച്ച്.എസ്.എസിലെ ജി.എസ്. വിവേക് ഒന്നാമതെത്തി. യു.പി. വിഭാഗത്തിൽ മൂന്ന് ആൺകുട്ടികളും 14 പെൺകുട്ടികളുമാണ് മത്സരത്തിൽ പങ്കെടുത്തത്. ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കൻഡറി വിഭാഗത്തിലും കൂടുതൽ മത്സരാർഥികൾ പെൺകുട്ടികൾ തന്നെ. വിദ്യാർഥികൾ വിഷയത്തോട് പൂർണമായും നീതി പുലർത്തിയെന്നു തന്നെയാണ് വിധികർത്താക്കളുടെ വിലയിരുത്തൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.