കോഴിക്കോട്: തിരുവനന്തപുരത്ത് ബാലാവകാശ കമീഷനെ കണ്ട് തെൻറ ആവലാതി ബോധിപ്പിച്ച് ചൊവ്വാഴ്ച പുലർച്ചെയാണ് സാന്ദ്ര രാജ് കോഴിക്കോട്ടെത്തിയത്. ഒട്ടും സമയം കളയാതെ കലോത്സവനഗരയിെല കേരള നടനം വേദിയിൽ. കമീഷെൻറ അനുകൂല വിധിയോടെ അവൾ വേദിയിൽ നിറഞ്ഞാടി. ഉള്ളിലെ സങ്കടം കാണിക്കാതെയുള്ള ആ പ്രകടനത്തിന് വിധികർത്താക്കൾ മാർക്കിട്ടപ്പോൾ ഒന്നാംസ്ഥാനം. ചേവായൂർ ഉപജില്ലയിൽ ഹയർസെക്കൻഡറി വിഭാഗം ഒന്നാംസ്ഥാനം നേടിയ സിൽവർഹിൽസ് എച്ച്.എസ്.എസിലെ സാന്ദ്ര രാജിനെ ജില്ല കലോത്സവത്തിെൻറ രണ്ടുനാൾ മുമ്പാണ് ഒന്നാംസ്ഥാനം റദ്ദാക്കിയെന്ന കാര്യം ബന്ധപ്പെട്ടവർ അറിയിച്ചത്. വിധിനിർണയത്തിൽ അപാകതയുണ്ടെന്നായിരുന്നു അവരുടെ വിശദീകരണം. ഇതിനിടയിൽ ഈ പെൺകുട്ടിയെ മാനസികമായി തകർക്കുന്ന രീതിയിൽ ചില പ്രചാരണങ്ങൾ പലഭാഗത്തുനിന്നുമുണ്ടായത്രെ. ഇതെല്ലാം നേരിട്ട് അവർ ബാലാവകാശ കമീഷനെ സമീപിക്കുകയും മത്സരിക്കാൻ യോഗ്യത നേടുകയും ചെയ്തു. സ്വർണപണിക്കാരനായ രാജ്കുമാറിെൻറയും അധ്യാപികയായ നിശീഥിനിയുടെയും മകളായ സാന്ദ്ര നൃത്തവേദികളിലെ സ്ഥിരം സാന്നിധ്യമാണ്. കഴിഞ്ഞ വർഷം കേരളനടനം, മോഹിനിയാട്ടം, ചവിട്ടുനാടകം എന്നീ ഇനങ്ങളിൽ ഒന്നാമതെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.