50 ലക്ഷം രൂപക്കുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു മാനന്തവാടി: ജീവനക്കാരുടെയും യാത്രക്കാരുടെയും ദുരിതങ്ങൾക്ക് അറുതിവരുത്താനായി കെ.എസ്.ആർ.ടി.സി മാനന്തവാടി ഡിപ്പോയിൽ യാർഡ് നിർമാണത്തിന് നടപടി തുടങ്ങി. ഒ.ആർ. കേളു എം.എൽ.എ അനുവദിച്ച 50 ലക്ഷം രൂപക്കുള്ള ടെൻഡർ നടപടി ആരംഭിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്. 2015 ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിച്ച ഡിപ്പോയിൽ യാർഡ് നിർമിക്കാത്തത് വേനൽക്കാലത്തും മഴക്കാലത്തും ഒരുപോലെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. 93 ബസുകളാണ് ഡിപ്പോയിലുള്ളത്. 87 ഷെഡ്യുളുകളും ഡിപ്പോയിൽനിന്ന് ഓപറേറ്റ് ചെയ്യുന്നുണ്ട്. കണ്ടക്ടർ, ഡ്രൈവർമാർ, ഓഫിസ് ജീവനക്കാർ എന്നിവരുൾപ്പെടെ 540 ഓളം പേർ ഡിപ്പോയിൽ ജോലി ചെയ്യുന്നുണ്ട്. കുടാതെ, മറ്റു ഡിപ്പോകളിൽനിന്നുള്ള 30ഓളം ബസുകളും സ്റ്റേ സർവിസായി ഡിപ്പോയിലാണ് ബസുകൾ നിർത്തിയിടുന്നത്. യാർഡ് കുണ്ടും കുഴിയുമായി കിടക്കുന്നത് ഡിപ്പോയിലെത്തുന്ന യാത്രക്കാർക്കും ജീവനക്കാർക്കും ബുദ്ധിമുട്ടാണ്. ചെറിയ മഴ പെയ്താൽപോലും കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് യാർഡ് ചെളിക്കുളമാകുന്നതോടെ നടക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്. വേനൽക്കാലത്താകട്ടെ പൊടിപാറുന്നതുമൂലം ഡിപ്പോയിൽ ബസ് കാത്തുനിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. യാർഡ് കോൺക്രീറ്റ് പ്രവർത്തികൾ പൂർത്തീകരിക്കുന്നതോടെ യാത്രക്കാർക്ക് ഇരിപ്പിട സൗകര്യങ്ങൾ ഉൾപ്പെടെ സജ്ജീകരിക്കും. ദീർഘദൂര ബസുകൾ കൂടി താഴെയങ്ങാടി ഡിപ്പോയിലെത്തി ആളുകളെ കയറ്റി പോവുന്ന രീതിയിൽ ക്രമീകരിക്കും. യാർഡിെൻറ നിലവിലെ അവസ്ഥ കാരണം ദീർഘദൂര ബസുകളൊന്നും ഡിപ്പോയിൽ എത്താറില്ല. TUEWDL11 കെ.എസ്.ആർ.ടി.സി മാനന്തവാടി ഡിപ്പോ ജില്ല ഹോമിയോ മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം സുൽത്താൻ ബത്തേരി: ഓടപ്പള്ളം ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ ജില്ല ഹോമിയോ മെഡിക്കൽ സ്റ്റോറും രോഗികൾക്കുള്ള വിശ്രമമുറിയും ഉദ്ഘാടനം ചെയ്തു. മെഡിക്കൽ സ്റ്റോർ ജില്ല മെഡിക്കൽ ഓഫിസർ (ഹോമിയോ) ഡോ. എൻ. സോമനും വിശ്രമമുറി നഗരസഭ ചെയർമാൻ സി.കെ. സഹദേവനും ഉദ്ഘാടനം നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ സോബിൻ വർഗീസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൻ ജിഷ ഷാജി, സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.എ. സാബു, ബാബു അബ്ദുൾ റഹ്മാൻ, പി.കെ. എൽസി പൗലോസ്, വത്സ ജോസ്, മുൻ വാർഡ് മെംബർ ബേബി വർഗീസ്, മെഡിക്കൽ ഓഫിസർ ജി.ആർ. സീന, വാർഡ് വികസനസമിതി കൺവീനർ റെബി പോൾ, എ.കെ. ജിതീഷ്, പി.എ. ബിജു, കെ.എൻ. സ്വാജിത്ത്, കെ.ടി. കുഞ്ഞിമുഹമ്മദ് എന്നിവർ സംസാരിച്ചു. ഹോമിയോ മരുന്നുകളുടെ വിതരണത്തിനുള്ള കാലതാമസം ഒഴിവാക്കുന്നതിനായി സംസ്ഥാന സർക്കാർ ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകൾക്കാണ് മെഡിക്കൽ സ്റ്റോറുകൾ അനുവദിച്ചത്. ഓടപ്പള്ളം സ്റ്റോറിൽനിന്നാണ് ഇനി മുതൽ ജില്ലയിലെ 41 ഹോമിയോ ഡിസ്പെൻസറികളിലേക്കും മരുന്ന് വിതരണം ചെയ്യുക. TUEWDL18 ഓടപ്പള്ളം ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ മെഡിക്കൽ സ്റ്റോർ ജില്ല മെഡിക്കൽ ഓഫിസർ (ഹോമിയോ) ഡോ. എൻ. സോമൻ ഉദ്ഘാടനം ചെയ്യുന്നു നെന്മേനി പഞ്ചായത്ത് ഭരണസമിതി യോഗം യു.ഡി.എഫ് മെംബർമാർ ബഹിഷ്കരിച്ചു സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്ത് ഭരണസമിതി യോഗം യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ചു. പഞ്ചായത്തിലെ വികസന മുരടിപ്പും ഫണ്ട് െചലവഴിക്കാതെ ഏറ്റവും പിന്നിലായതും ചോദ്യം ചെയ്തപ്പോൾ കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ഭരണസമിതി യോഗം ബഹിഷ്കരിച്ചത്. ഭരണസമിതി അംഗങ്ങൾ യു.ഡി.എഫ് വനിത അംഗത്തോട് അപമര്യാദയായി സംസാരിച്ചതും അംഗങ്ങളെ ചൊടിപ്പിച്ചു. യോഗം ബഹിഷ്കരിച്ച് യു.ഡി.എഫ് അംഗങ്ങൾ പഞ്ചായത്തിനു പുറത്ത് പ്രതിഷേധ യോഗം ചേർന്നു. എൽ.ഡി.എഫ് നേതൃത്വം നൽകുന്ന ഭരണസമിതി എല്ലാ മേഖലയിലും പരാജയപ്പെട്ടതായി അംഗങ്ങൾ ആരോപിച്ചു. പഞ്ചായത്തിൽ സെക്രട്ടറിയും ആവശ്യത്തിന് ജീവനക്കാരും ഇല്ല. ഇതുമൂലം ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. പഞ്ചായത്തിെൻറ വ്യക്തിഗത ആനുകൂല്യ പദ്ധതിയിൽ ബ്രഹ്മഗിരി െഡവപ്മെൻറ് സൊസൈറ്റി മുഖേന ആദിവാസി വിഭാഗങ്ങൾക്ക് നൽകിയ ആട് വസന്തരോഗം വന്നു ചത്തതും, അയൽക്കൂട്ടങ്ങൾക്ക് നൽകിയ കോഴികൾ ചത്തതും മെംബർമാർ ചൂണ്ടിക്കാട്ടി. ലൈഫ് ഭവനപദ്ധതി പ്രഹസനമായി മാറി. നിർമാണമേഖലയാകെ സ്തംഭനാവസ്ഥയിലാണ്. ഫണ്ടുകൾ െചലവഴിക്കാത്തതിനാൽ അടുത്തവർഷം ഫണ്ട് ലഭ്യത കുറയുമെന്നും അംഗങ്ങൾ ആരോപിച്ചു. പ്രതിഷേധയോഗം അബ്ദുല്ല മാടക്കര ഉദ്ഘാടനം ചെയ്തു. കെ.സി.കെ തങ്ങൾ അധ്യക്ഷത വഹിച്ചു. കെ.ആർ. സാജൻ, കെ.കെ. പ്രേമൻ, വി.ടി. ബേബി, കെ.വി. ശശി, മൂനിബ് കുടുക്കി, പി. മൊയ്തീൻ, എം.എ. ഉസ്മാൻ, ആർ. സരള, മെംബർമാരായ യു.കെ. പ്രേമൻ, റഫീഖ് കരടിപ്പാറ, സൂസൻ അബ്രഹാം, മല്ലിക സോമശേഖരൻ എന്നിവർ സംസാരിച്ചു. TUEWDL12 നെന്മേനി പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്കരിച്ച് യു.ഡി.എഫ് അംഗങ്ങൾ സംഘടിപ്പിച്ച പ്രതിഷേധ യോഗം അബ്ദുല്ല മാടക്കര ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.