കാട്ടാന ​െചരിഞ്ഞ നിലയിൽ

വൈത്തിരി: നാലു വയസ്സുള്ള കാട്ടാനയെ ചൊവ്വാഴ്ച രാവിലെ െചരിഞ്ഞ നിലയിൽ കണ്ടെത്തി. കുറിച്ച്യർമല വെങ്ങാത്തോട് കാപ്പിത്തോട്ടത്തിലാണ് എസ്റ്റേറ്റ് തൊഴിലാളികൾ ആനയുടെ ജഡം കണ്ടെത്തിയത്. സ്വാഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനം. സൗത്ത് വയനാട് ഡി.എഫ്.ഒ അബ്ദുൽ അസീസ്, വനംവകുപ്പ് ഓഫിസർമാരായ ദിനേശ് ശങ്കർ, ശ്രീജിത്ത്, വിജയൻ, ഇക്‌ബാൽ എന്നിവർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വനംവകുപ്പ് സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം സ്ഥലത്തുതന്നെ സംസ്കരിച്ചു. TUEWDL10 വെങ്ങാത്തോട് കാപ്പിത്തോട്ടത്തിൽ കണ്ടെത്തിയ കാട്ടാനയുടെ ജഡം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.