നടുവണ്ണൂർ: കോട്ടൂർ പഞ്ചായത്തിൽ ചെങ്ങോട് മലയിൽ ക്രഷർ ക്വാറിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ബി.ജെ.പി ജില്ല പ്രസിഡൻറ് ടി.പി. ജയചന്ദ്രൻ പദ്ധതി പ്രദേശം സന്ദർശിച്ചു. ചെങ്ങോട് മലയെ നശിപ്പിച്ച് പ്രദേശവാസികളുടെ ജീവിതം ദുരിതപൂർണമാക്കുന്ന ക്രഷർ യൂനിറ്റ് എന്ത് വിലകൊടുത്തും തടയുമെന്നും പ്രാദേശിക ഭരണകൂടം പുലർത്തുന്ന നിസ്സംഗത അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡൻറ് രാജേഷ് കായണ്ണ, ടി. സദാനന്ദൻ, ആർ.എം. കുമാരൻ, ജയചന്ദ്രൻ പാലോളി, സുഗീഷ് കൂട്ടാലിട എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു. വരുംനാളുകളിൽ ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു. അപകട ഭീഷണിയുയർത്തി വളവ് നടുവണ്ണൂർ: കോട്ടൂർ പുതിയപ്പുറം- പെരവച്ചേരിറോഡിലെ കുന്നരം വെള്ളി ഹയാത്തുൽ ഇസ്ലാം മദ്റസക്ക് സമീപത്തെ വളവ് അപകട ഭീഷണി ഉയർത്തുന്നു. മദ്റസയിലേക്ക് വരുന്ന വിദ്യാർഥികൾ അടക്കമുള്ള കാൽനടയാത്രക്കാർ മറുവശത്തുനിന്ന് വരുന്ന വാഹനം കാണാത്ത അവസ്ഥയാണ്. കോട്ടൂർ ഗ്രാമപഞ്ചായത്തിലെ 19ാം വാർഡിൽപ്പെട്ട ഈ വളവിൽ ഒരു മതിൽ നിർമിക്കാൻ കഴിഞ്ഞ ദിവസം പെരുവച്ചേരി ഗവ. എൽ.പി സ്കൂളിൽ ചേർന്ന ഗ്രാമസഭയിൽ പ്രദേശവാസികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വളവിൽ തന്നെയാണ് മദ്റസ സ്ഥിതി ചെയ്യുന്നത്. ഇതിന് തൊട്ടടുത്താണ് കുന്നരംവെള്ളി പള്ളിയും സ്ഥിതി ചെയ്യുന്നത്. ഈ ഭാഗത്ത് ഒരു തെരുവ് വിളക്കും സ്ഥാപിക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഒട്ടനവധി സ്കൂൾ വിദ്യാർഥികൾ ഈ വളവിലൂടെ വാഹനങ്ങൾ പോവുമ്പോൾ മാറിനിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇവിടെ റോഡിനും വളരെ വീതി കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.