തേയിലത്തോട്ടങ്ങളുടെ ചരിത്രസാക്ഷിയായി മേപ്പാടി റെസ്​റ്റ് ഹൗസ്

*പി.ഡബ്ല്യു.ഡി വിശ്രമ കേന്ദ്രം നവീകരിച്ച് ഉപയോഗപ്രദമാക്കണമെന്ന് ആവശ്യം മേപ്പാടി: നൂറ്റാണ്ടിലധികം കാലത്തെ തേയിലത്തോട്ടങ്ങളുടെ ചരിത്രത്തി​െൻറ നിശ്ശബ്ദ സാക്ഷിയായി നിൽക്കുകയാണ് മേപ്പാടിയിലെ സർക്കാർ വിശ്രമകേന്ദ്രം. അന്നത്തെ രാജകീയ പ്രൗഢിയൊന്നും ഇന്നില്ലെന്നു മാത്രമല്ല കടുത്ത അവഗണനക്ക് നടുവിലാണ് ഇന്ന് ഈ വിശ്രമ കേന്ദ്രം. ഇംഗ്ലീഷുകാർ മേപ്പാടിയിൽ തേയിലത്തോട്ടങ്ങൾ ആരംഭിച്ച കാലത്ത് ഇടക്കൊന്ന് വിശ്രമിക്കാനും മറ്റുമുള്ള സൗകര്യത്തിനായി നിർമിച്ചതാണീ കേന്ദ്രം. മരത്തിൽ നിർമിച്ച തൂണുകൾ, പലകകൾ കൊണ്ടുള്ള ഭിത്തികൾ, വാതിലുകൾ, ഫർണീച്ചർ, സിമൻറ് ഷീറ്റുകൾ മേഞ്ഞ മേൽക്കൂര എന്നിവയൊക്കെ പ്രത്യേകതകളായിരുന്നു. വയനാട്ടിൽ വിവിധ സ്ഥലങ്ങളിലേക്ക് കുതിരപ്പുറത്തുള്ള യാത്രക്കിടെ സായിപ്പുമാർ വിശ്രമകേന്ദ്രത്തിലെത്തുമ്പോൾ കുതിരകൾ ഇതി​െൻറ മുറ്റത്ത് വിശ്രമിക്കും. പുറത്ത് അന്തരീക്ഷം ചൂടുള്ളതാണെങ്കിലും മുറികളിൽ കയറിക്കഴിഞ്ഞാൽ ശീതീകരിച്ച മുറിയിലെത്തിയ പ്രതീതിയാണുള്ളത്. തികച്ചും പരിസ്ഥിതി സൗഹൃദം. കാലം കടന്നു പോയി. സ്വാതന്ത്ര്യത്തിനു ശേഷം ഇത് പൊതുമരാമത്ത് വകുപ്പി​െൻറ അധീനതയിലായി. കാര്യമായ അറ്റകുറ്റപ്പണികളോ നവീകരണമോ ഇല്ലാതെ മുന്നോട്ടു പോയി. രണ്ട് പാർട്ട് ടൈം സ്വീപ്പർമാരെ നിയമിച്ചു എന്നതൊഴിച്ചാൽ മറ്റു വലിയ മാറ്റങ്ങളൊന്നുമുണ്ടായില്ല. ആറേഴു വർഷങ്ങൾക്കു മുമ്പ് ചില്ലറ അറ്റകുറ്റപ്പണി നടത്തിയിരുന്നു. മേപ്പാടിക്ക് വിനോദ സഞ്ചാര രംഗത്ത് വലിയ പ്രാധാന്യം വന്നിട്ടും ഇത് ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താൻ അധികൃതർക്ക് ആയിട്ടില്ല. സ്വദേശികളും വിദേശികളുമായി നൂറുകണക്കിന് സഞ്ചാരികൾ ഇവിടേക്ക് ഒഴുകാൻ തുടങ്ങിയപ്പോഴും സ്വകാര്യ റിസോർട്ടുകളും ഹോം സ്റ്റേകളും അവസരം മുതലെടുത്തപ്പോഴും ഈ വിശ്രമകേന്ദ്രത്തെ അധികൃതർ അവഗണിച്ചുകൊണ്ടിരുന്നു. ദിവസം 2000 രൂപ മുതൽ 5000 രൂപ വരെ ഒരു രാത്രിക്ക് വാടക ഈടാക്കുന്ന സ്വകാര്യ റിസോർട്ടുകളാണ് മേപ്പാടിയിലുള്ളത്. അപ്പോഴും മുറിക്ക് 300 രൂപ മാത്രം വാടകയുള്ള റെസ്റ്റ് ഹൗസിലേക്ക് ആരും വരുന്നില്ല. സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാൻ കഴിയുന്നില്ല. അര ഏക്കറോളം സ്ഥലമുണ്ടെങ്കിലും പുതിയ കെട്ടിടങ്ങളൊന്നും നിർമിക്കാൻ ആറു പതിറ്റാണ്ടു പിന്നിട്ടിട്ടും അധികൃതർക്ക് തോന്നിയില്ല. തമിഴ്നാട്, കർണാടക പോലുള്ള സംസ്ഥാനങ്ങളിൽ പൊതുമേഖലകളിലെ വിശ്രമകേന്ദ്രങ്ങൾ ടൂറിസം സാധ്യതകൾക്കായി ഉപയോഗിക്കുമ്പോൾ ഇവിടെ കാടുപിടിച്ചുകിടക്കാനാണ് ഇത്തരം കേന്ദ്രങ്ങളുടെ യോഗം. മേഖലയുടെ വിനോദ സഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്താൻ ആവശ്യമായ നവീകരണ പ്രവൃത്തികൾ നടത്തുന്നതിനൊപ്പം കൂടുതൽ പേർക്ക് താമസിക്കാൻ സൗകര്യമുള്ള പുതിയ കെട്ടിടങ്ങൾ നിർമിക്കുകയും വേണം. അതോടൊപ്പം ഇപ്പോഴുള്ളത് ഒരു ചരിത്ര സ്മാരകമെന്ന നിലയിൽ അതി​െൻറ സ്വാഭാവിക ഭംഗിയും ലാളിത്യവും നിലനിർത്തിക്കൊണ്ട് സംരക്ഷിക്കുകയും വേണമെന്ന ആവശ്യവും ഉയർന്നുകഴിഞ്ഞിട്ടുണ്ട്. SUNWDL7 മേപ്പാടിയിലെ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് ------------ പ്രകാശനം ചെയ്തു കൽപറ്റ: കെ.എം. പേരാൽ എഴുതിയ ജീവിതം മധുരതരമാക്കാം എന്ന പുസ്തകം സി. നൂറുദ്ദീൻ ഹാജി, കെ. അബ്ദുൽ കരീം മാസ്റ്റർക്ക് കൈമാറി പ്രകാശനം ചെയ്തു. പരിയാരം ദാറുസ്സമാനിൽ നടന്ന ചടങ്ങിൽ കെ. അബ്ദുൽ കരീം മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി. വി.പി. കുഞ്ഞബ്ദുല്ല ഹാജി, എം. അന്ത്രു ഹാജി, എൻ. സൂപ്പി, കക്കാടൻ അമ്മദ് ഹാജി, എൻ. നിസാർ, എം. മുഹമ്മദ്, പി.എസ്. അബ്ദുല്ല എന്നിവർ സംസാരിച്ചു. SUNWDL8 ജീവിതം മധുരതരമാക്കാം എന്ന പുസ്തകം സി. നൂറുദ്ദീൻ ഹാജി, കെ. അബ്ദുൽ കരീം മാസ്റ്റർക്ക് കൈമാറി പ്രകാശനം ചെയ്യുന്നു ------------ എം.എസ്.എം കുടുംബസംഗമം കുട്ടമംഗലം: എം.എസ്.എം കുട്ടമംഗലം യൂനിറ്റ് സംഘടിപ്പിച്ച 'മവദ്ദ' കുടുംബസംഗമം ഐ.എസ്.എം സംസ്ഥാന സെക്രട്ടറി അബ്ദുൽ ജലീൽ മദനി ഉദ്ഘാടനം ചെയ്തു. എം.എസ്.എം പ്രസിഡൻറ് അബ്ഷർ ഷർബിൻ അധ്യക്ഷത വഹിച്ചു. എം.എസ്.എം നടപ്പാക്കുന്ന റിനൈസൻസ് പദ്ധതി ലോഞ്ചിങ് എം.എസ്.എം സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഹാസിൽ കുട്ടമംഗലം നിർവഹിച്ചു. ശാഹിദ് മുസ്ലിം ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. കെ. അബ്ദുൽ ബാരി, കെ. മുഫ്ലിഹ്, ആയിശ, ടി.പി. ജസീൽ, ടി.പി. ഷർഷാദ് എന്നിവർ സംസാരിച്ചു. SUNWDL9 എം.എസ്.എം കുട്ടമംഗലം യൂനിറ്റ് 'മവദ്ദ' ഐ.എസ്.എം സംസ്ഥാന സെക്രട്ടറി അബ്ദുൽ ജലീൽ മദനി ഉദ്ഘാടനം ചെയ്യുന്നു ----------- ചൂരൽമല-അട്ടമല റോഡിലൂടെ നടുവൊടിക്കുന്ന യാത്ര *ടെൻഡർ നൽകി ഒരുവർഷമായിട്ടും നവീകരണം ആരംഭിച്ചില്ല മേപ്പാടി: ചൂരൽമല- അട്ടമല റോഡ് വാഹനയാത്ര ദുഷ്കരമായിട്ടും നന്നാക്കാൻ നടപടിയായില്ല. ഇവിടേക്ക് ട്രിപ്പുകൾ നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നിർത്തിവെക്കാൻ ആലോചിക്കുന്നിടം വരെ കാര്യങ്ങൾ എത്തി. എന്നാൽ, നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നതിനെത്തുടർന്ന് മഴക്കാലത്തിനു മുമ്പായി റോഡ് നവീകരണം നടത്താമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ ഉറപ്പുനൽകുകയും ടെൻഡർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് കരാറുകാർ മെറ്റൽ, ടാർ എന്നിവയൊക്കെ റോഡിൽ കൊണ്ടുവന്നിറക്കി. എന്നാൽ, ഒരു വർഷം പിന്നിട്ടിട്ടും പ്രവൃത്തി ആരംഭിച്ചില്ല. ഇരുചക്ര വാഹനങ്ങൾ പോലും ഓടിക്കാൻ കഴിയാത്ത വിധത്തിൽ റോഡ് തകർന്നു കഴിഞ്ഞു. റോഡ് നവീകരണ പ്രവൃത്തി ആരംഭിക്കാത്തതിൽ പ്രദേശത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്. SUNWDL10 ചൂരൽമല-- അട്ടമല റോഡ് ----------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.