റിപ്പൺ: ജില്ലയിലെ മികച്ച ക്ലബിനുള്ള 2016-17 വർഷത്തെ നെഹ്‌റു യുവകേന്ദ്രയുടെ പുരസ്കാരം കലക്ടർ എസ്. സുഹാസിൽനിന്ന് സമന്വയം സാംസ്കാരികവേദി ആൻഡ് ഗ്രന്ഥാലയം പ്രവർത്തകർ ഏറ്റുവാങ്ങി. പുരസ്കാര ചടങ്ങിെൻറ ഉദ്ഘാടനം സി.കെ. ശശീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. നെഹ്‌റു യുവകേന്ദ്ര ജില്ല കോഒാഡിനേറ്റർ കെ. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ കെ.പി. അബ്ദുൽ ഖാദർ, ചൈൽഡ്ലൈൻ ജില്ല കോഒാഡിനേറ്റർ സി.കെ. ദിനേശൻ, പി. ജയപ്രകാശ്, വിനോദ് ആൻഡ്രൂസ് എന്നിവർ സംസാരിച്ചു. SUNWDL3 നെഹ്‌റു യുവകേന്ദ്രയുടെ മികച്ച യൂത്ത് ക്ലബ് അവാർഡ് കലക്ടർ എസ്. സുഹാസിൽനിന്ന് സമന്വയം പ്രവർത്തകർ ഏറ്റുവാങ്ങുന്നു ----------- സ്വാഗതസംഘം രൂപവത്കരിച്ചു അരപ്പറ്റ: എൻ.എസ്.എസ് യൂനിറ്റ് ഇൗമാസം 23ന് ആരംഭിക്കുന്ന സപ്തദിന സഹവാസ ക്യാമ്പിെൻറ നടത്തിപ്പിന് കുമ്പളേരി യു.പി സ്‌കൂൾ പി.ടി.എ പ്രസിഡൻറ് ഇ.ഐ. ജോർജ് ചെയർമാനും എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ മേരി ഷൈല ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. ----------- പ്രിയദർശിനി കപ്പ് ഫുട്ബാൾ: എ.വൈ.സി ഉച്ചാരക്കടവ് ജേതാക്കൾ സുൽത്താൻ ബത്തേരി: കിഡ്നി രോഗികളുടെ ചികിത്സാ ധനശേഖരണാർഥം നടത്തിയ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ ഡെൽറ്റ അമ്പലവയൽ സ്പോൺസർ ചെയ്ത എ.വൈ.സി ഉച്ചാരക്കടവ് ജേതാക്കളായി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ന്യൂ സ്റ്റാർ എഫ്.സി ബത്തേരിയെ ഉച്ചാരക്കടവ് പരാജയപ്പെടുത്തിയത്. വിജയികൾക്ക് ഒരു ലക്ഷം രൂപ കാഷ് പ്രൈസും കൊച്ചിക്കുന്നേൽ കൊച്ചുണ്ണി മെമ്മോറിയൽ എവർറോളിങ് ട്രോഫിയും സമ്മാനമായി നൽകി. രണ്ടാം സ്ഥാനക്കാർക്ക് 50,000 രൂപ കാഷ് പ്രൈസും തെക്കെനാലിൽ ശോശാമ്മ മെമ്മോറിയൽ ട്രോഫിയും സമ്മാനിച്ചു. കിഡ്നി രോഗികളുടെ ധനശേഖരണാർഥം നടത്തിയ ടൂർണമെൻറിൽ മുപ്പതോളം കിഡ്നി രോഗികൾക്ക് ഡയാലിസിസിനുള്ള ധനസഹായം നൽകി. കിഡ്നി ദാനം നൽകിയ ഫാ. ഷിബു എവർറോളിങ് ട്രോഫി സമ്മാനിച്ചു. എൻ.എം. വിജയൻ അധ്യക്ഷത വഹിച്ചു. കിഡ്നി രോഗികൾക്കുള്ള ധനസഹായം നഗരസഭ കൗൺസിലർ ആർ. രാജേഷ്കുമാർ നൽകി. കുന്നത്ത് അഷ്റഫ്, സക്കരിയ മണ്ണിൽ, നിസി അഹമ്മദ് എന്നിവർ സംസാരിച്ചു. ----------- പ്രതിഷേധിച്ചു മാനന്തവാടി: കെ.എസ്.ആർ.ടി.സി മാനന്തവാടി ഡിപ്പോയെ നഷ്ടത്തിലാക്കാൻ സ്വകാര്യ ബസ് ലോബിയുമായി ചേർന്ന് ശ്രമിക്കുന്ന ഉദ്യോഗസ്ഥ നീക്കത്തിൽ കല്ലോടി പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. മാനന്തവാടി ഡിപ്പോയിൽനിന്ന് നേരേത്ത മാറിപ്പോയ ഉദ്യോഗസ്ഥൻ തിരിച്ചുവരാൻ ശ്രമം നടത്തുകയാണെന്നും ഈ ഉദ്യോഗസ്ഥനെത്തിയാൽ സ്വകാര്യ ബസുകൾക്ക് വഴിവിട്ട സഹായം തുടരുമെന്ന ആശങ്കയും യോഗം പ്രകടിപ്പിച്ചു. സി.സി. ബിജു അധ്യക്ഷത വഹിച്ചു. ജോർജ് പടകൂട്ടിൽ, ഒ.ടി. ബാലകൃഷ്ണൻ, ജോസ് നടുക്കുടി, സിബി ആശാരിയോട്ട് എന്നിവർ സംസാരിച്ചു. -------- കുരങ്ങുശല്യം: ശാശ്വതപരിഹാരം കാണണം കൽപറ്റ: നഗരസഭയിലെയും വിദ്യാനഗർ, ഗാന്ധിനഗർ പുളിയാർമല പ്രദേശത്തെയും ഗുരുതരമായ കുരങ്ങുശല്യം അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിച്ച് പ്രശ്നത്തിന് ശാശ്വതപരിഹാരം കാണണമെന്ന് വിദ്യാനഗർ റെസിഡൻറ്സ് അസോസിയേഷൻ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം റിട്ട. ട്രഷറി ഓഫിസർ പി.പി. ഭാസ്കരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ എ.എം. സുരേഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി. എൻ.വി. ജയചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ സെക്രട്ടറി കെ.ജി. രവീന്ദ്രൻ, എ.ഡി. യശോധരൻ, എൻ. സനത്കുമാർ, സരള പ്രഭുകുമാർ, ഷീജ നരേന്ദ്രൻ, സ്മിത ജയചന്ദ്രൻ, എം. നാരായണൻ, പ്രഭുകുമാർ എന്നിവർ സംസാരിച്ചു. SUNWDL1 വിദ്യാനഗർ െറസിഡൻറ്സ് അസോസിയേഷൻ വാർഷിക സമ്മേളനം റിട്ട. ട്രഷറി ഓഫിസർ പി.പി. ഭാസ്കരക്കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു ----------- ധനകാര്യ സ്ഥാപനങ്ങൾ ജപ്തി നടപടികൾ നിർത്തിവെക്കണം സുൽത്താൻ ബത്തേരി: സാമ്പത്തികത്തകർച്ച പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ഈ കാലയളവിൽ ജില്ലയിലെ ധനകാര്യ സ്ഥാപനങ്ങൾ സർഫാസി നിയമപ്രകാരമുള്ള നടപടികളും ജപ്തി നടപടികളും നിർത്തിവെക്കണമെന്ന് കേരള കോൺഗ്രസ്-എം ജില്ല പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. ഇഞ്ചി അടക്കമുള്ള തന്നാണ്ടുവിളകളുടെയും കുരുമുളക് അടക്കമുള്ള നാണ്യവിളകളുടെയും വിലത്തകർച്ച അധികൃതർ കാണാതിരിക്കരുത്. അപ്രതീക്ഷിതമായ നോട്ടുനിരോധനം, അശാസ്ത്രീയമായ ജി.എസ്.ടി തുടങ്ങിയുള്ള പ്രഹരങ്ങൾ കൂടുതൽ ബാധിച്ചിരിക്കുന്നത് വയനാടുപോലുള്ള കാർഷിക മേഖലയെയാണ്. മൂന്നു വർഷത്തിനുള്ളിൽ 5000 കോടിയിലധികം രൂപയുടെ വരുമാനനഷ്ടമാണ് ഇഞ്ചിയുടെ വിലത്തകർച്ച നിമിത്തം വയനാടൻ ജനതക്കുണ്ടായത്. കടക്കാരായ സാധാരണക്കാരെൻറ മേൽ സർഫാസിപോലുള്ള നിയമങ്ങളടിച്ചേൽപിച്ചാൽ വയനാട് വീണ്ടും ആത്മഹത്യാമുനമ്പായി മാറും. താൽക്കാലിക പരിഹാരമെന്ന നിലയിലെങ്കിലും എല്ലാതരം വായ്പകളും റീഷെഡ്യൂൾ ചെയ്തും വായ്പക്കാരെ കർക്കശമായ കരിനിയമങ്ങളുപയോഗിച്ച് ബുദ്ധിമുട്ടിക്കുന്നത് മാറ്റിവെച്ചും ജനപക്ഷ നിലപാട് സ്വീകരിക്കാൻ ധനകാര്യ സ്ഥാപനങ്ങൾ അടിയന്തരമായി തയാറാകണം. ഇൗമാസം 15ന് കോട്ടയത്ത് നടക്കുന്ന കേരള കോൺഗ്രസ് മഹാസമ്മേളനത്തിൽ ജില്ലയിൽനിന്ന് 1000 പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഇൗമാസം 13ന് ജില്ലയിൽ വിളംബരജാഥ നടത്തും. ജില്ല പ്രസിഡൻറ് കെ.ജെ. ദേവസ്യ അധ്യക്ഷത വഹിച്ചു. കെ.പി. ജോസഫ്, ടി.എസ്. ജോർജ്, വി. ജോൺ ജോർജ്, കെ.കെ. ബേബി, ഷിജോയി മാപ്പളശ്ശേരി, ജോസഫ് മാണിശ്ശേരി, രാജൻ പൂതാടി, പി.ടി. മത്തായി, ടി.എൽ. സാബു, സെബാസ്റ്റ്യൻ ചാമക്കാല, ടിജി ചെറുതോട്ടിൽ, പി. അബ്ദുൽ സലാം, കെ.വി. മാത്യു മാസ്റ്റർ, കുര്യൻ ജോസഫ്, ജോസഫ് കളപ്പുര, ഡെന്നി ആര്യപ്പള്ളി, റാണി വർക്കി, കെ.എം. ജോസഫ് മാസ്റ്റർ, പി.എം. ജയശ്രീ, എൻ.ജി. അച്ചൻകുഞ്ഞ്, റെജി ഓലിക്കരോട്ട്, പി.വി. വർക്കി, അനിൽജോസ്, തങ്കച്ചൻ കിഴക്കേപറമ്പിൽ, പി.കെ. മാധവൻ നായർ, ടി.ഡി. മാത്യു, കെ.എസ്. ഫിലിപ്പ്, പി.യു. മാണി, വി. അബ്ദുൽ റസാഖ്, കെ.എ. വർഗീസ് മാസ്റ്റർ, ടി.എം. ജോസ് എന്നിവർ സംസാരിച്ചു. --------------- മൗനജാഥയും അനുസ്മരണവും പൊഴുതന: മുൻ മന്ത്രിയും സി.പി.ഐ സംസ്ഥാന നേതാവുമായ ഇ. ചന്ദ്രശേഖരൻ നായരുടെ നിര്യാണത്തിൽ പൊഴുതന ടൗണിൽ മൗനജാഥയും അനുസ്മരണ യോഗവും നടന്നു. സർവകക്ഷി പഞ്ചായത്ത് നേതാക്കളായ എ. ഭാസി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സി.എം. ബാലൻ, സി. മമ്മി, സുനീഷ് തോമസ്, ടി.പി. ഗോപാലൻ, പി.ഡി. ദാസൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.