പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും കോട്ടത്തറയുടെ വികസനം ഇഴയുന്നു

*റോഡ്, ആശുപത്രി, ബാങ്ക് തുടങ്ങിയ സൗകര്യങ്ങൾ ഇപ്പോഴും അന്യമാണ് കോട്ടത്തറ: വർഷങ്ങൾ കഴിഞ്ഞിട്ടും കോട്ടത്തറ പഞ്ചായത്ത് അടിസ്ഥാന വികസനത്തിൽ കിതക്കുകയാണ്. റോഡ്, ആശുപത്രി, ബാങ്ക്, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും കോട്ടത്തറയുടെ സ്വപ്നം മാത്രമാണ്. പേരിനൊരു ടൗൺ ഉണ്ടെന്നൊഴിച്ചാൽ കാര്യമായ ഒരു സൗകര്യവും ഇന്നും ഈ പഞ്ചായത്തിലെത്തിയിട്ടില്ല. കൽപറ്റ, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ, തരിയോട്, കണിയാമ്പറ്റ തുടങ്ങിയ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന വലിയപ്രദേശമായിട്ടും ടൗൺ വികസനവും ഗ്രാമീണ മേഖലയുടെ വളർച്ചയുടെ കാര്യത്തിലും കാര്യമായ മാറ്റം ഇനിയും കോട്ടത്തറയിൽ വന്നിട്ടില്ല. 13 വാർഡുകളുള്ള പഞ്ചായത്തിൽ ചെറുകിട കർഷകരും ആദിവാസികളുമാണ് ഏറ്റവും കൂടുതൽ താമസിക്കുന്നത്. ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്ന വെണ്ണിയോടും തൊട്ടടുത്തായുള്ള കോട്ടത്തറയുമാണ് പഞ്ചായത്തിലെ എടുത്തുപറയാവുന്ന ടൗണുകൾ. േകാട്ടത്തറ ടൗണിലെ കാലപ്പഴക്കം ചെന്ന ഓടിട്ട കെട്ടിടങ്ങളും ചെറുകിട കടകളും ഒഴിച്ചുനിർത്തിയാൽ വ്യാപരമേഖലക്ക് കാര്യമായ മാറ്റം വന്നിട്ടില്ല. പഞ്ചായത്തിൽ ദേശസാത്കൃത ബാങ്കുകൾ ഇല്ലാത്തതും ജനങ്ങളുടെ പൊതുഇടപാടുകളെ കാര്യമായി ബാധിക്കുകയാണ്. കോട്ടത്തറയുടെ പേരിൽ സ്ഥിതിചെയ്യുന്ന ദേശസാത്കൃത ബാങ്ക് ഇപ്പോഴും തൊട്ടടുത്ത പഞ്ചായത്തായ കണിയാമ്പറ്റയിലാണ് സ്ഥിതിചെയ്യുന്നത്. അതിനാൽ, പ്രദേശത്തെ ജനങ്ങൾ അധികവും കൽപറ്റയെയാണ് ആശ്രയിക്കുന്നത്. ഗതാഗത സംവിധാനങ്ങൾക്കായി ജനങ്ങൾ നിരവധിതവണ മുറവിളി തുടങ്ങിയിട്ടും വിരലിലെണ്ണാവുന്ന സ്വകാര്യ കെ.എസ്.ആർ.ടിസി ബസുകളാണ് ഇവിടങ്ങളിലേക്ക് സർവിസ് നടത്തുന്നത്. പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സ്ഥലത്ത് സർക്കാർ മെഡിക്കൽ കോളജി​െൻറ നിർമാണം മാസങ്ങളായി നീണ്ടു പോകുന്നതും വികസനത്തോടുള്ള ചിലരുടെ താൽപര്യക്കുറവാെണന്ന് ജനങ്ങൾ കുറ്റപ്പെടുത്തുന്നു. പതിറ്റാണ്ടുകളായി എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ മാറിമാറി ഭരിച്ചിട്ടും വാർഷിക ബജറ്റുകളിൽ കാർഷിക വികസന മേഖലക്ക് പ്രാമുഖ്യം നൽകാത്തതും ടൂറിസം അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്താത്തതുമാണ് പഞ്ചായത്തിെന വളർച്ചയുടെ കാര്യത്തിൽ പിന്നോട്ടടിപ്പിക്കുന്നത്. SUNWDL5 വികസനം കാത്തുകഴിയുന്ന കോട്ടത്തറ ടൗൺ ------------ ചുരം റോഡുകളുടെ വികസനത്തിന് 'ഗ്രീൻസിഗ്നലു'മായി പ്രകൃതി സംരക്ഷണ സമിതി *വയനാട് ചുരം വളവുകൾ വീതികൂട്ടുന്നതിന് വനഭൂമി വിട്ടുനൽകണം - *പടിഞ്ഞാറത്തറ--പൂഴിത്തോട് ഉൾപ്പെടെ പശ്ചിമഘട്ടം കീറിമുറിച്ചുള്ള റോഡുകൾക്ക് അനുമതി നൽകരുതെന്ന് കല്‍പറ്റ:- വയനാട് ചുരം റോഡ് ഉൾപ്പെടെ ജില്ലയിലെ ഉപയോഗത്തിലുള്ള മറ്റു ചുരങ്ങളുടെ വികസനത്തിന് ആവശ്യമായ വനഭൂമി വിട്ടുനൽകണമെന്ന് പ്രഖ്യാപിച്ച് വയനാട് പ്രകൃതി സംരക്ഷണ സമിതി. അതേസമയം, പടിഞ്ഞാറത്തറ-പൂഴിത്തോട് ഉൾപ്പെടെയുള്ള പശ്ചിമഘട്ടം കീറിമുറിച്ചുള്ള ഒരു റോഡിനും വനഭൂമി നൽകരുതെന്നും ഇവർ ആവശ്യപ്പെടുന്നു. നിലവിലെ ചുരംറോഡുകൾ ശാസ്ത്രീയമായി നവീകരിച്ചാൽതന്നെ വയനാടി​െൻറ യാത്രപ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും മറ്റു പശ്ചിമഘട്ടത്തിലൂടെയുള്ള പുതിയ റോഡുകൾ വയനാടിന് ദോഷംചെയ്യുമെന്നുമാണ് പ്രകൃതി സംരക്ഷണ സമിതി വ്യക്തമാക്കുന്നത്. തകര്‍ച്ചയുടെ നെല്ലിപ്പടിയില്‍ എത്തിയ വയനാട് ചുരം റോഡ് സംരക്ഷണത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും കോഴിക്കോട്-, വയനാട് ജില്ല ഭരണകൂടങ്ങളും അടിയന്തര നടപടി സ്വീകരിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. ചുരത്തെ സമ്പൂര്‍ണ നാശത്തില്‍നിന്നു രക്ഷിക്കാന്‍ കുറുക്കുവഴികളില്ല. മുറിവൈദ്യം ഒഴിവാക്കി വ്യക്തവും ശക്തവുമായ നടപടികളാണ് ഉണ്ടാകേണ്ടത്. ചുരത്തില്‍ വാഹന പാര്‍ക്കിങ്ങും പ്ലാസ്റ്റിക് നിക്ഷേപവും നിരോധിച്ചത് സ്വാഗതാര്‍ഹമാണ്. ചുരത്തില്‍ സ്ഥിരമായ ഗതാഗത തടസ്സം ഉണ്ടാകുന്നത് ആറ്, ഏഴ്, എട്ട് വളവുകളിലും അവക്കിടയിലെ ഭാഗങ്ങളിലുമാണ്. വളവുകളിലടക്കം റോഡ് ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് വീതികൂട്ടി നവീകരിക്കുകയാണ് ഗതാഗത പ്രശ്‌നത്തിനു പരിഹാരം. ഇതിനാവശ്യമായ വനഭൂമി വിട്ടുകൊടുക്കാന്‍ കേന്ദ്ര വനം--പരിസ്ഥിതി മന്ത്രാലയം തയാറാകണം. നാടുകാണി, പക്രന്തളം, പേര്യ, കൊട്ടിയൂര്‍ ചുരം റോഡുകളുടെ നവീകരണത്തിനും അവശ്യമെങ്കില്‍ വനഭൂമി വിട്ടുകൊടുക്കണം. എന്നാല്‍, പടിഞ്ഞാറത്തറ--പൂഴിത്തോട്, ചിപ്പിലിത്തോട്--തളിപ്പുഴ അടക്കം പശ്ചിമഘട്ടം കീറിമുറിച്ചുള്ള ഒരു റോഡിനും വനഭൂമി നല്‍കരുത്. ഇപ്പോള്‍ത്തന്നെ ദുര്‍ബലമായ പശ്ചിമഘട്ട മലനിരകളുടെ പരിസ്ഥിതി സന്തുലനത്തെയും വനഘടനയെയും ബദല്‍ റോഡുകള്‍ തകർക്കും. അവശേഷിക്കുന്ന വനത്തി​െൻറ സംരക്ഷണം മറ്റേതു വികസനത്തെക്കാളും വയനാടിന് മര്‍മപ്രധാനമാണ്. ചുരത്തില്‍ ഇപ്പോഴുള്ള ബഹുനില കെട്ടിടങ്ങളടക്കം നിര്‍മിതികള്‍ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കി പൊളിച്ചുനീക്കണം. പുതിയ നിര്‍മാണങ്ങള്‍ വിലക്കണം. ഒമ്പത് ടണ്ണിലധികം ഭാരം കയറ്റിയ വാഹനങ്ങള്‍ ചുരത്തില്‍ നിരോധിക്കണം. ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ ശക്തമായ മഴയെയും വിപരീത കാലാവസ്ഥയെയും അതിജീവിക്കാനാകാതെ പാറക്കൂട്ടങ്ങളും മണ്‍കൂനകളും മാത്രമുള്ള പ്രദേശമായി ചുരവും അത് നിലനില്‍ക്കുന്ന പശ്ചിമഘട്ടത്തി​െൻറ കിഴക്കന്‍ ചരിവുകളും രൂപാന്തരപ്പെടാന്‍ അധികകാലം എടുക്കില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. ബാബു മൈലമ്പാടി അധ്യക്ഷത വഹിച്ചു. തച്ചമ്പത്ത് രാമകൃഷ്ണന്‍, സണ്ണി മരക്കടവ്, എന്‍. ബാദുഷ, തോമസ് അമ്പലവയല്‍, സണ്ണി പടിഞ്ഞാറത്തറ, എ.വി. മനോജ്, തോമസ് അമ്പലവയല്‍, ഗോപാലകൃഷ്ണന്‍ മൂലങ്കാവ്, അബു പൂക്കോട്, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. --------- വാരാമ്പറ്റ ഗവ. ഹൈസ്കൂൾ കെട്ടിട ശിലാസ്ഥാപനം ഇന്ന് വെള്ളമുണ്ട: നൂറാം വാർഷികം ആഘോഷിക്കുന്ന വാരാമ്പറ്റ ഗവ. ഹൈസ്കൂളിന് ജില്ല പഞ്ചായത്തും ആർ.എം.എസ്.എയും അനുവദിച്ച പുതിയ കെട്ടിടത്തി​െൻറ തറക്കല്ലിടൽ തിങ്കളാഴ്ച രാവിലെ 11ന് എം.ഐ. ഷാനവാസ് എം.പി നിർവഹിക്കും. 86 ലക്ഷം രൂപയുടെ കെട്ടിടമാണ് നിർമിക്കുന്നത്. ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി അധ്യക്ഷത വഹിക്കും. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. തങ്കമണി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അസ്മത്ത്, എ. ദേവകി, ലേഖ പുരുഷോത്തമൻ, ഡി.ഡി.ഇ എം. ബാബുരാജൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് പി.ടി.എ പ്രസിഡൻറ് എ. മൊയ്തുവും വൈസ് പ്രസിഡൻറ് പി.ഒ. നാസറും അറിയിച്ചു. ----------- ബ്രോഷർ പ്രകാശനവും ആദ്യ സംഭാവന സ്വീകരിക്കലും മീനങ്ങാടി: പുറക്കാടി പൂമാല പരദേവത ക്ഷേത്രത്തിൽ ഡിസംബർ 24, 25 തീയതികളിലായി നടക്കുന്ന മണ്ഡല മഹോത്സവത്തി​െൻറ ബ്രോഷർ പ്രകാശനം മോറാഴ വടക്കെ വാര്യത്ത് ഭാഗീരഥി വാരസ്യാർ നിർവഹിച്ചു. സുകുമാരൻ അറക്കൽ മയിലമ്പാടിയിൽനിന്ന് ആദ്യ സംഭാവന ഏറ്റുവാങ്ങി. ആഘോഷ കമ്മിറ്റി പ്രസിഡൻറ് മനോജ് ചന്ദനക്കാവ്, സെക്രട്ടറി എം.എസ്. നാരായണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പി.വി. വേണുഗോപാൽ, കൃഷ്ണൻ മൊട്ടങ്കര, പ്രദീഷ്, സനൽ, എം.വി. വേണുഗോപാൽ, വിമൽകുമാർ, രജനി, ശിവപ്രസാദ്, കുട്ടപ്പൻ, ഷൈനി, രോഹിത്ത്, ബിബിൻ എന്നിവർ സംബന്ധിച്ചു. MUST SUNWDL11 പുറക്കാടി പൂമാല പരദേവത ക്ഷേത്ര മണ്ഡല മഹോത്സവത്തി​െൻറ ബ്രോഷർ പ്രകാശനം ഭാഗീരഥി വാരസ്യാർ ആഘോഷ കമ്മിറ്റി പ്രസിഡൻറ് മനോജ് ചന്ദനക്കാവിന് നൽകി നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.