പനമരം ഒരുങ്ങി കലോത്സവത്തിന്

*സ്റ്റേജിതര മത്സരങ്ങൾക്ക് ഇന്ന് തുടക്കം പനമരം: ജില്ല സ്കൂൾ കലോത്സവത്തിന് തിങ്കളാഴ്ച പനമരത്ത് തുടക്കമാകും. രചന മത്സരങ്ങൾ തിങ്കളാഴ്ച രാവിലെ മുതൽ ആരംഭിക്കും. 38-ാമത് ജില്ല സ്കൂൾ കലോത്സവത്തിന് ആതിഥേയരാകുന്ന പനമരം എല്ലാതരത്തിലും ഒരുങ്ങിക്കഴിഞ്ഞു. കൗമാര കലാമേളക്ക് പനമരം ആതിഥേയരാകുമ്പോൾ വെല്ലുവിളികൾ ഏറെയാണെങ്കിലും ചിട്ടയായ ആസൂത്രണത്തിലൂടെ എല്ലാം ഭംഗിയാക്കാൻ സംഘാടകർ ഒാടിനടക്കുകയാണ്. ജില്ലയിലെ മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പൊതുവെ ഈ മേഖലയിൽ പനമരത്തിന് കാര്യമായ പരിചയസമ്പത്തില്ല. ജില്ല മേളകൾ അപൂർവമായാണ് പനമരത്ത് നടക്കാറുള്ളത്. അതിനാൽതന്നെ, മേളയെ ഒരു ഉത്സവമാക്കാൻ സംഘാടകർക്ക് കഴിഞ്ഞാൽ ചരിത്രം ഉറങ്ങുന്ന ഈ മണ്ണിൽ അത് മറ്റൊരു ചരിത്രമാകും. കഴിഞ്ഞ 20 വർഷത്തെ കണക്കെടുത്താൽ ജില്ല സ്കൂൾ കലോത്സവത്തിന് ആതിഥേയരാകാനുള്ള ഭാഗ്യം പനമരത്തിന് ഇത്തവണയാണ് ഉണ്ടായത്. ശാസ്ത്രമേളയും ഹയർ സെക്കൻഡറി കലോത്സവവും മറ്റും ഇവിടെ നടന്നിട്ടുണ്ട്. എന്നാൽ, സംഘാടകരെ ശരിക്കും പരീക്ഷിക്കുന്ന ജില്ല മേള പനമരത്തുനിന്നും അകലുകയായിരുന്നു. തൊട്ടടുത്തുള്ള കണിയാമ്പറ്റയിൽ നിരവധി തവണ മേള നടന്നപ്പോൾ പനമരം പ്രദേശം വെറും കാഴ്ചക്കാരായി. ജില്ല പഞ്ചായത്തിൽ പ്രധാന സ്ഥാനങ്ങൾ വഹിക്കുന്നവർ പനമരത്തുകാരായതാണ് ഇത്തവണ പനമരത്തിന് നറുക്ക് വീഴാൻ അനുകൂല ഘടകമായത്. അടുക്കളയിൽനിന്ന് അരങ്ങത്തേക്കും പിന്നെ സമാപന സമ്മേളനത്തിലേക്കും നീളേണ്ടതാണ് കലോത്സവ സംഘാടനം. ഇതിലെ ചെറിയൊരു പിഴവ് പോലും മേളയിൽ കല്ലുകടിയാകും. വെറുതെ ബാഡ്ജ് കുത്തി നടക്കുന്നവരെ മുൻ മേളകളിൽ ധാരാളം കണ്ടിട്ടുണ്ട്. എന്നാൽ, കണിയാമ്പറ്റയിലും മറ്റും മേളകൾ തുടരത്തുടരെ വരാൻ കാരണം സംഘാടക മികവുകൊണ്ടു മാത്രമാണ്. കായിക മേഖലയിലെപ്പോലെ കലയെയും ഇഷ്ടപ്പെടുന്നവർ പനമരത്ത് ധാരാളമുണ്ട്. അതിനാൽ, നിറഞ്ഞ സദസ്സുകളുടെ സാന്നിധ്യം പനമരത്തെ ഓരോ വേദിക്കു മുണ്ടാകുമെന്ന് സംഘാടകർക്ക് പ്രതീക്ഷയുണ്ട്. ചരിത്രം ഉറങ്ങുന്ന പ്രദേശമാണ് പനമരം. ബ്രിട്ടീഷ് മിലിറ്ററി കോട്ടയും തലയ്ക്കൽ ചന്തുവും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മിന്നുന്ന അധ്യായമാണ്. എന്നാൽ, ചരിത്രത്തി​െൻറ പ്രാധാന്യം പനമരത്തുകാർ കാര്യമായി ഉൾക്കൊണ്ടത് ഒന്നര പതിറ്റാണ്ടിന് ഇപ്പുറമാണെന്ന് പറയേണ്ടിവരും. കോളി മരത്തിനടുത്തെ തലയ്ക്കൽ ചന്തു സ്മാരകവും മറ്റും തുടർന്നുണ്ടായതാണ്. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്നും മേളക്കെത്തുന്നവർക്ക് ഈ സ്മാരകവും പുഴയുടെ സാന്നിധ്യവും മറ്റും പുതിയ അനുഭവങ്ങളായിരിക്കും സമ്മാനിക്കുക. തിങ്കളാഴ്ച രാവിലെ ഒമ്പതു മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് ക്ലിൻറ്, സരോവരം, ഹിലാൽ, സിത്താർ, വൈഖരി എന്നീ വേദികളിലായി സ്റ്റേജിതര മത്സരങ്ങൾ നടക്കും. ഡിസംബർ അഞ്ചിന് ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ വിഭാഗങ്ങളുടെ ബാൻഡ് മേളം മാത്രമാണുണ്ടാകുക. ഡിസംബർ ആറു മുതൽ എട്ടുവരെയാണ് സ്റ്റേജ് മത്സരങ്ങൾ നടക്കുക. -സ്വന്തം ലേഖകൻ SUNWDL16 logo -------------------------------------- വേദികളിൽ ഇന്ന് വേദി ഒമ്പത്- ക്ലിൻറ് ചിത്രരചന പെൻസിൽ (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) ചിത്രരചന ജലച്ചായം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) ചിത്രരചന എണ്ണച്ചായം (എച്ച്.എസ്, എച്ച്.എസ്.എസ്) കാർട്ടൂൺ (എച്ച്.എസ്, എച്ച്.എസ്.എസ്) കൊളാഷ് (എച്ച്.എസ്.എസ്) -------------------------------------- വേദി 10- സരോവരം കഥാരചന- മലയാളം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) കവിതാരചന- മലയാളം (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) ഉപന്യാസം -മലയാളം (എച്ച്.എസ്, എച്ച്.എസ്.എസ്) കവിതാരചന -കന്നട (എച്ച്.എസ്) കവിതാരചന- തമിഴ് (എച്ച്.എസ്) -------------------------------------- വേദി 11 ഹിലാൽ ( അറബിക് സാഹിത്യോത്സവം) ഉപന്യാസം (എച്ച്.എസ്.എസ്) കവിതാരചന (എച്ച്.എസ്.എസ്) കഥാരചന (എച്ച്.എസ്.എസ്) ഗദ്യവായന (യു.പി) പ്രശ്നോത്തരി (യു.പി) ഉപന്യാസം (എച്ച്.എസ്) കഥാരചന (എച്ച്.എസ്) അടിക്കുറുപ്പ് രചന (എച്ച്.എസ്) പോസ്റ്റർ നിർമാണം (എച്ച്.എസ്) പ്രശ്നോത്തരി (എച്ച്.എസ്) നിഘണ്ടു നിർമാണം (എച്ച്.എസ്) ഖുർആൻ പാരായണം (യു.പി) വിവർത്തനം (യു.പി) പദപ്പയറ്റ് (യു.പി) പദകേളി (യു.പി) വിവർത്തനം (എച്ച്.എസ്) ഖുർആൻ പാരായണം (എച്ച്.എസ്)‌ മുശാറ (അക്ഷരശ്ലോകം) (എച്ച്.എസ്) -------------------------------------- വേദി 12- സങ്കീർത്തനം കഥാരചന- ഇംഗ്ലീഷ് (എച്ച്.എസ്, എച്ച്.എസ്.എസ്) കവിതാരചന -ഇംഗ്ലീഷ് ( എച്ച്.എസ്, എച്ച്.എസ്.എസ്) ഉപന്യാസം- ഇംഗ്ലീഷ് (എച്ച്.എസ്, എച്ച്.എസ്.എസ്) -------------------------------------- വേദി 13- ചിരാഗ് കഥാരചന -ഹിന്ദി (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) കവിതാരചന- ഹിന്ദി ( എച്ച്.എസ്, എച്ച്.എസ്.എസ്) ഉപന്യാസം- ഹിന്ദി ( എച്ച്.എസ്, എച്ച്.എസ്.എസ്) -------------------------------------- വേദി 14- സിതാർ കഥാരചന -ഉർദു (എച്ച്.എസ്, എച്ച്.എസ്.എസ്) കവിതാരചന- ഉർദു (യു.പി, എച്ച്.എസ്, എച്ച്.എസ്.എസ്) ഉപന്യാസം -ഉർദു (എച്ച്.എസ്, എച്ച്.എസ്.എസ്) ഉർദു ക്വിസ് (യു.പി, എച്ച്.എസ്.എസ്) -------------------------------------- വേദി 15- വൈഖരി (സംസ്കൃതോത്സവം) പ്രശ്നോത്തരി (യു.പി) സിദ്ധരൂപോച്ചാരണം- ആൺ, പെൺ (യു.പി) ഗദ്യപാരായണം (യു.പി) പ്രശ്നോത്തരി (എച്ച്.എസ്) ഉപന്യാസം (എച്ച്.എസ്.എസ്) കഥാരചന (എച്ച്.എസ്.എസ്) കവിതാരചന (എച്ച്.എസ്.എസ്) ഉപന്യാസ രചന (യു.പി, എച്ച്.എസ്) കഥാരചന (യു.പി) കവിതാരചന (യു.പി) സമസ്യാപൂരണം (യു.പി) കഥാരചന (എച്ച്.എസ്) കവിതാരചന (എച്ച്.എസ്) സമസ്യാപൂരണം (എച്ച്.എസ്) -------------------------------------- നബിദിനാഘോഷം കൽപറ്റ: മുണ്ടേരി ഇസ്സതുദ്ദീൻ സംഘത്തി​െൻറയും ഇർഷാദുൽ അനാം മദ്റസയുടെയും സംയുക്താഭിമുഖ്യത്തിൽ നബിദിനം ആഘോഷിച്ചു. കുടുംബസംഗമം, കുട്ടികളുടെ കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, ഘോഷയാത്ര എന്നിവ നടന്നു. കുടുംബസംഗമത്തിൽ റസാഖ് കൽപറ്റ അധ്യക്ഷത വഹിച്ചു. അബാസ് വാഫി മുഖ്യപ്രഭാഷണം നടത്തി. സാംസ്കാരിക സമ്മേളനം മഹല്ല് ഖാദി മുജീബ് റഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു. കെ.പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഫാ. ജയ്സൺ തോട്ടശേരി, സി.കെ. നൗഷാദ്, റസാഖ് കൽപറ്റ, എം.ടി. അബ്ദുൽ ഖാദർ, പീനിക്കാട് ഇല്ലത്ത് ഈശ്വൻ നമ്പൂതിരി, പി. സലാം എന്നിവർ സംസാരിച്ചു. ഘോഷയാത്രക്കിടെ ഇതര മത സംഘടനകൾ മധുരപലഹാരം വിതരണം ചെയ്തു. പുൽപ്പാറ: മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നബിദിന ഘോഷയാത്രക്ക് പുൽപ്പാറയിലുള്ള സ്വാമിമാർ മധുരം നൽകി സ്വീകരിച്ചു. സ്വീകരണത്തിന് ക്ഷേത്ര ഭാരവാഹികളായ മനോജ്, വി. രതിഷ്, ശരത്ത്, റിനുപ്, പ്രതാപ്, പി. ഗിരീഷ്, ഹരിഷ്, മുരുകേഷ്, രതിഷ് എന്നിവർ നേതൃത്വം നൽകി. മുട്ടിൽ: മുനവ്വിറുൽ ഇസ്ലാം സംഘം നബിദിനാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണും പരിസരവും വൃത്തിയാക്കി. ശുചിത്വ പരിപാടിയിൽ വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും വിവിധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി മുട്ടിൽ യൂനിറ്റ് പ്രസിഡൻറ് അഷ്റഫ് കൊട്ടാരം ഉദ്ഘാടനം ചെയ്തു. പള്ളി കമ്മിറ്റി മെംബർ പഞ്ചാര മുഹമ്മദ്, മുഹമ്മദ് ഷഫീഖ്, സക്കറിയ പാലത്തിങ്കൽ, അഷ്റഫ് പാമ്പോടൻ, അസൈനാർ കൊട്ടാരം, ഇ.കെ. അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. SUNWDL12 നബിദിനാഘോഷത്തി​െൻറ ഭാഗമായി മുണ്ടേരിയിൽ നടന്ന ഘോഷയാത്ര SUNWDL13 കൂളിവയല്‍ മഹല്ല്‌ ജമാഅത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നബിദിന ഘോഷയാത്രയില്‍നിന്ന്‌ ------------------------------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.