ജെ.സി.ഐ ഭാരവാഹികൾ സ്ഥാനമേറ്റു

പേരാമ്പ്ര: ജെ.സി.ഐ പേരാമ്പ്ര സ്പൈസസ് സിറ്റിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ചടങ്ങ് മീനാക്ഷി ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. ജസ്റ്റിൻ ജോസഫ് വലിയ വീടൻ, ഷഫീഖ് ദിയ, ലുലു വെഡിങ് സ​െൻറർ എം.ഡി പി.ടി. അബ്ദുല്ലക്കോയ എന്നിവർക്ക് ബിസിനസ് എക്സലൻസി അവാർഡ് നൽകി. പ്രസിഡൻറ് കെ. റഷീദ്, സെക്രട്ടറി നിധിൻ തോമസ്, ട്രഷറർ കെ.കെ. മുഹമ്മദ് റാഷിദ് എന്നിവർ ഉൾപ്പെടെ 13 അംഗ ഗവേണിങ് ബോഡിയാണ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്. ആർ.കെ. ഷിജു, സി.പി. അബ്ദുൽ സലാം, ടി.പി. സുബീഷ്, റയീസ് മലയിൽ, ആർ. അജിത്ത്, ഷംസുദ്ദീൻ, ജയപ്രകാശ് എന്നിവർ സംസാരിച്ചു. ജെൻഡർ റിസോഴ്സ് സ​െൻറർ തുടങ്ങി പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി.എസും സംയുക്തമായി ആരംഭിച്ച ജെൻഡർ റിസോഴ്സ് സ​െൻറർ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കാൻ കുടുംബശ്രീ മിഷ​െൻറ നേതൃത്വത്തിൽ വളനറബിലിറ്റി മാപ്പിങ് നടത്തിയിരുന്നു. ഇതി​െൻറ ഭാഗമായാണ് പഞ്ചായത്ത് ജെൻഡർ റിസോഴ്‌സ് സ​െൻറർ തുറന്നത്. വൈസ് പ്രസിഡൻറ് നഫീസ കൊയിലോത്ത് അധ്യക്ഷത വഹിച്ചു. ജില്ല മിഷൻ കോ- ഓഡിനേറ്റർ കവിത, വി.കെ. മോളി, കുഞ്ഞികൃഷ്ണക്കുറുപ്പ്, ശോഭ, ലതിക, ജമീല, രാധ, തങ്കം, അനിൽകുമാർ, രഗിന, രജനി, രമാദേവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.