കോഴിക്കോട്: കപ്പൽ റദ്ദാക്കിയതോടെ യാത്ര മുടങ്ങിയ ലക്ഷദ്വീപുകാർക്ക് കോഴിക്കോടിെൻറ സഹായഹസ്തം. ബേപ്പൂരിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന എം.വി മിനിക്കോയ് കപ്പൽ ഒാഖി ചുഴലിക്കാറ്റിനെ തുടർന്ന് റദ്ദാക്കിയതിനാലാണ് 110ഒാളം യാത്രക്കാർ േകാഴിക്കോട്ട് കുടുങ്ങിയത്. വയോധികരും രോഗികളും സ്ത്രീകളും പിഞ്ചുകുട്ടികളുമടക്കമുള്ളവരായിരുന്നു യാത്രക്കാർ. കടൽ ശാന്തമാകുന്നതുവരെ കാത്തിരിക്കുന്ന ഇവർക്ക് ജില്ല ഭരണകൂടവും കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷനും കീർത്തി മഹൽ ലോഡ്ജുമാണ് തുണയായത്. കഴിഞ്ഞ മാസം 30നാണ് കവരത്തി, അമേനി, കടമത്ത്, കിൽത്താൻ, ചെത്ത്ലാത്ത്, ബിത്ര തുടങ്ങിയ ദ്വീപിലുള്ളവരുടെ യാത്ര മുടങ്ങിയത്. കടൽക്ഷോഭം കാരണം കപ്പൽ പുറപ്പെടില്ലെന്നായിരുന്നു അറിയിപ്പ്. എങ്ങോട്ട് തിരിച്ചുപോകുമെന്നറിയാതെ നട്ടംതിരിഞ്ഞ യാത്രക്കാരെ ബേപ്പൂരിലെ ലക്ഷദ്വീപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ ആശ്വസിപ്പിക്കാൻപോലും തയാറായില്ല. തുടർന്ന് ലോഡ്ജുകളിലേക്ക് പോവുകയായിരുന്നു. 70 പേർ കീർത്തി മഹൽ ലോഡ്ജിലാണ് അഭയം തേടിയത്. ബാക്കിയുള്ളവർ വിവിധ ലോഡ്ജുകളിലും. ചികിത്സക്കായും വിദ്യാർഥികളായ മക്കളെ കോഴിക്കോെട്ടത്തിക്കാനും വന്നവരാണ് യാത്രക്കാരിലേറെയും. ചികിത്സ കഴിഞ്ഞ് മടങ്ങുന്നവരുെട കൈവശം ആവശ്യത്തിന് പണംപോലുമുണ്ടായിരുന്നില്ല. തിരുവനന്തപുരത്ത് റീജനൽ കാൻസർ സെൻററിൽ പോയി മടങ്ങുന്നവരും കൂട്ടത്തിലുണ്ട്. ഇൗ ദുരിതമറിഞ്ഞ ജില്ല ഭരണകൂടം കഴിഞ്ഞ ദിവസം ലോഡ്ജിലെത്തി വിവരങ്ങൾ തേടിയിരുന്നു. കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ജില്ല കലകട്ർ യു.വി. ജോസിെൻറ നിർദേശപ്രകാരം ശനിയാഴ്ച ഉച്ചക്ക് ഭക്ഷണം വിതരണം ചെയ്തിരുന്നു. ഞായറാഴ്ച വിവരങ്ങൾ നേരിട്ടു മനസ്സിലാക്കാൻ കലക്ടർ കീർത്തി മഹൽ േലാഡ്ജിലെത്തി. ഉച്ചഭക്ഷണം വിളമ്പിക്കൊടുത്ത കലക്ടർ എല്ലാ സഹായവും ചെയ്യുമെന്ന് ഉറപ്പുനൽകി. ലക്ഷദ്വീപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ അവഗണിച്ചതായി യാത്രക്കാർ പരാതിപ്പെട്ടു. കോഴിക്കോെട്ട ലക്ഷദ്വീപ് െഗസ്റ്റ്ഹൗസ് അടഞ്ഞുകിടക്കുന്നതും ശ്രദ്ധയിൽപെടുത്തി. തിങ്കളാഴ്ചയടക്കം അഞ്ചു ദിവസത്തെ താമസത്തിന് വാടക നൽകേണ്ടെന്ന് ലോഡ്ജുകാർ പ്രഖ്യാപിച്ചതോടെ ദ്വീപുവാസികൾക്ക് ഇരട്ടി സന്തോഷം. കടൽ ശാന്തമായാൽ ചൊവ്വാഴ്ച നിറഞ്ഞ മനസ്സോടെ തിരിച്ചുപോകാനൊരുങ്ങുന്ന ഇവർ കലക്ടറെ ലക്ഷദ്വീപിലേക്ക് ക്ഷണിച്ചാണ് നന്ദി അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.