രക്ഷപ്പെട്ടെത്തിയത് ഇവർ

കോഴിക്കോട്: കടൽക്ഷോഭത്തിൽപെട്ട 30 പേരെ ഞായറാഴ്ച കോഴിക്കോട്ട് കോസ്റ്റ്ഗാർഡും ഫിഷറീസ് രക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തി. ബേപ്പൂരിൽനിന്ന് ബുധനാഴ്ച പുറപ്പെട്ട തോണിയിലുണ്ടായിരുന്ന ബേപ്പൂർ സ്വദേശി ബാവ (50), താനൂർ സ്വദേശി ഷാജി (49), തിരുനെൽവേലി സ്വദേശി ജയകുമാർ (47) എന്നിവരെ ഫിഷറീസ് റെസ്ക്യൂ ഗാർഡ് രക്ഷപ്പെടുത്തി. ആലപ്പുഴയിൽനിന്ന് കഴിഞ്ഞദിവസം പുറപ്പെട്ട ജോയൽ എന്ന ബോട്ടിലെ ജോസഫ് ആലാട്ടുകുളങ്ങര (56), ജോയ് പുന്നക്കൽ (46), സിബിച്ചൻ (39), യേശുദാസ് (39), ഷാജി(32) എന്നിവരെ ഐ.സി.ജി.എസ് അഭിനവ് എന്ന കോസ്റ്റ്ഗാർഡ് ‍ഷിപ്പിലുണ്ടായിരുന്ന സംഘം രക്ഷപ്പെടുത്തി. ഇവരെല്ലാം ആലപ്പുഴ സ്വദേശികളാണ്. കടലിൽ വെച്ച് ഇന്ധനം ലീക്കായി തകരാറിലായ ബേപ്പൂരിൽനിന്നുള്ള തത്വമസി എന്ന ബോട്ടിലെ 22 പേരെ ഐ.സി.ജി.എസ് അമർത്യ എന്ന കപ്പൽ രക്ഷപ്പെടുത്തി. ജെറിക്കൻ മാർക്കോസ് (54), ഔസേപ് (41), സഹായരാജ്(37), രാജു ഫ്രാങ്ക്ളിൻ (40), േസവ്യർ (51), ജസ്റ്റിൻ, അജി(23), ആൻഡ്രൂ (53), ജോൺസൺ, ചന്ദ്രമോഹൻ (31), സജൽദാസ് (23), സനാദൻ (24), മോസസ് സിങ്കരാജ് (27), രാജ (39), വില്ലരശൻ (41), ജിതിൻദാസ് (28), വർഗീസ് ഫ്രാൻസിസ്, സെൽവം, റൈമൻസ്, ഇത്താസി മുത്ത് തുടങ്ങിയവരെയാണ് രക്ഷപ്പെടുത്തിയത്. കന്യാകുമാരി, വിഴിഞ്ഞം, നാഗപട്ടണം, കൽക്കത്ത തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ളവരാണ് ഇവർ. കൊടുങ്കാറ്റ് വന്നപ്പോൾ കർണാടകയിലെ മൽപെ തീരത്ത് ചെന്നെത്തിയ ഈ സംഘം കടൽ ശാന്തമായപ്പോൾ മടങ്ങുന്നതിനിടെ ഇന്ധന പൈപ്പ് തകരാറിലാവുകയായിരുന്നു. ആലപ്പുഴയിൽ നിന്നുള്ള സംഘം ജില്ല ഭരണകൂടം ഏർപ്പാടാക്കിയ വാഹനത്തിൽ നാട്ടിലേക്ക് മടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.